കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ഇന്ത്യൻ നിർമിത ജനറേറ്റീവ് എഐ മോഡലിന്റെ വികസനം പ്രഖ്യാപിച്ചു. പത്ത് മാസത്തിനുള്ളിൽ മോഡൽ പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഡാറ്റാ സുരക്ഷയും പ്രാദേശിക ഭാഷകളിലേക്കുള്ള വിവരങ്ങളുടെ ലഭ്യതയും ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.