Gen Z protests

നേപ്പാളിലെ ജെൻ സി പ്രക്ഷോഭം: പഠനത്തിനൊരുങ്ങി ഡൽഹി പൊലീസ്
നിവ ലേഖകൻ
നേപ്പാളിലെ ജെൻ സി പ്രക്ഷോഭത്തെക്കുറിച്ച് ഡൽഹി പൊലീസ് സൂക്ഷ്മമായി പഠനം നടത്തുന്നു. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ നേരിടാൻ പദ്ധതി തയ്യാറാക്കാൻ ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൾചെയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ നിർദേശം നൽകി. തലസ്ഥാനം കേന്ദ്രീകരിച്ച് പുതിയ തലമുറ സമരങ്ങൾ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഡൽഹി പൊലീസിൻ്റെ ഈ തീരുമാനം.

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജി വെച്ചു
നിവ ലേഖകൻ
നേപ്പാളിൽ സാമൂഹിക മാധ്യമങ്ങൾ നിരോധിച്ചതിനെത്തുടർന്ന് ആരംഭിച്ച പ്രക്ഷോഭം ഒടുവിൽ പ്രധാനമന്ത്രിയുടെ രാജിയിൽ കലാശിച്ചു. പ്രതിഷേധം ശക്തമായതിനെ തുടർന്ന് കെ.പി. ശർമ ഒലി രാജി വെക്കുകയായിരുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ വെടിവെപ്പിൽ 20 പ്രതിഷേധക്കാർ കൊല്ലപ്പെട്ടിരുന്നു.