GCDA meeting

Kaloor Stadium transfer

കലൂർ സ്റ്റേഡിയം കൈമാറ്റ വിവാദത്തിൽ ഇന്ന് ജി.സി.ഡി.എ യോഗം

നിവ ലേഖകൻ

കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റം സംബന്ധിച്ച വിവാദങ്ങൾ ചർച്ച ചെയ്യാൻ ജി.സി.ഡി.എ. യോഗം ഇന്ന് ചേരും. കടവന്ത്രയിലെ ജി.സി.ഡി.എ. ആസ്ഥാനത്താണ് യോഗം നടക്കുന്നത്. അന്താരാഷ്ട്ര മത്സരത്തിന്റെ പേരിൽ ഡിസംബറിൽ കൊച്ചിയിൽ നടക്കേണ്ടിയിരുന്ന ഐ.എസ്.എൽ. മത്സരങ്ങൾ ഉൾപ്പെടെ ജി.സി.ഡി.എ-ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടോ എന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.