GCC

ദോഹയിലെ ഇസ്രായേൽ ആക്രമണം; ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രതിരോധം തീർക്കാൻ ഒരുങ്ങുന്നു
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഗൾഫ് സഹകരണ കൗൺസിൽ സുപ്രീം കൗൺസിൽ അപലപിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരെയുള്ള ഏത് ആക്രമണവും ചെറുക്കുന്നതിന് ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ രൂപീകരിക്കുമെന്നും സുപ്രീം കൗൺസിൽ അറിയിച്ചു. ജിസിസി രാജ്യങ്ങളിൽ ഒന്നിന് നേരെയുള്ള ആക്രമണം മുഴുവൻ രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കുമെന്നും ഗൾഫ് കോപ്പറേഷൻ കൗൺസിൽ വ്യക്തമാക്കി.

ജിസിസിയിലെ സ്വാധീനമുള്ള മാർക്കറ്റിംഗ് വിദഗ്ധരുടെ പട്ടികയിൽ ലുലു ഗ്രൂപ്പിന്റെ വി. നന്ദകുമാർ നാലാമത്
ജിസിസിയിലെ ഏറ്റവും സ്വാധീനമുള്ള മാർക്കറ്റിംഗ് വിദഗ്ധരുടെ പട്ടികയിൽ ലുലു ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഗ്ലോബൽ ഡയറക്ടറായ വി. നന്ദകുമാർ നാലാം സ്ഥാനത്ത് എത്തി. ദുബൈ ഹോൾഡിംഗിന്റെ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഹുദാ ബുഹുമൈദും, എമിറേറ്റ്സ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബൂട്രോസ് ബൂട്രോസുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ. ലുലു ഗ്രൂപ്പിന്റെ ശക്തമായ മാർക്കറ്റിംഗ് നയത്തിനും റീട്ടെയിൽ മേഖലയിലെ പുതിയ തന്ത്രങ്ങൾക്കുമുള്ള അംഗീകാരമായാണ് ഈ നേട്ടത്തെ വിലയിരുത്തുന്നത്.

ജിസിസിയിൽ റേഡിയേഷൻ ഓങ്കോളജി ശൃംഖലയുമായി ബുർജീൽ
ജിസിസിയിലെ അർബുദ പരിചരണ മേഖല ശക്തിപ്പെടുത്താൻ പുതിയ റേഡിയേഷൻ ഓങ്കോളജി ശൃംഖലയുമായി ബുർജീൽ ഹോൾഡിങ്സ്. ദുബായിലെ അഡ്വാൻസ്ഡ് കെയർ ഓങ്കോളജി സെന്ററിന്റെ (എസിഒസി) 80% ഓഹരികൾ ഏറ്റെടുത്തു. ഏകദേശം 217 കോടി രൂപയ്ക്കാണ് ഈ ഏറ്റെടുക്കൽ.