GAZA ATTACK

ഗസ്സയിൽ ഇസ്രായേൽ ആക്രമണം; 18 പലസ്തീനികൾ കൊല്ലപ്പെട്ടു
ഗസ്സയിൽ ഇസ്രായേൽ നടത്തിയ കനത്ത ആക്രമണത്തിൽ 18 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് വെടിനിർത്തൽ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഗസ്സയിൽ ആക്രമണം നടത്താൻ ഉത്തരവിട്ടത്. ബന്ദികളുടെ മൃതദേഹം കൈമാറിയതുമായി ബന്ധപ്പെട്ട തർക്കങ്ങളും ഈ ആക്രമണത്തിന് കാരണമായിട്ടുണ്ട്.

റഫാ അതിർത്തി അടച്ചിടുമെന്ന് ഇസ്രായേൽ; ഗസയിൽ സമാധാന കരാർ ലംഘിച്ച് വീണ്ടും ആക്രമണം, 11 മരണം
റഫാ അതിർത്തി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിടുമെന്ന് ഇസ്രായേൽ അറിയിച്ചു. ഹമാസുമായുള്ള ധാരണയിലെ തടസ്സമാണ് കാരണം. ഗാസയിൽ സമാധാന കരാർ ലംഘിച്ച് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 പലസ്തീൻകാർ കൊല്ലപ്പെട്ടു, ഇതിൽ ഏഴ് കുട്ടികളും ഉൾപ്പെടുന്നു.

ട്രംപിന്റെ ആവശ്യം തള്ളി ഇസ്രായേൽ; ഗസ്സയിൽ വീണ്ടും ആക്രമണം, 11 മരണം
ഗസ്സയിൽ ബോംബാക്രമണം നടത്തരുതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവശ്യം ഇസ്രായേൽ അവഗണിച്ചു. ട്രംപിന്റെ നിർദ്ദേശം മറികടന്ന് ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു. ട്രംപിന്റെ 20 ഇന കരാർ സംബന്ധിച്ച് ഈജിപ്തിൽ നാളെ നിർണായക ചർച്ച നടക്കാനിരിക്കുകയാണ്.

ഗാസ സിറ്റി പിടിച്ചെടുക്കാൻ ഇസ്രായേൽ സൈന്യം; പലായനത്തിന് ഒരുങ്ങി ജനങ്ങൾ
ഇസ്രായേൽ സൈന്യം ഗാസ സിറ്റി പിടിച്ചെടുക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് പലസ്തീനികൾ പലായനത്തിന് ഒരുങ്ങുന്നു. ഹമാസ് ശക്തമായ പ്രതികരണവുമായി രംഗത്ത്.