Garin Nugroho

IFFK 2025

30-ാമത് ഐ.എഫ്.എഫ്.കെ: ഗരിൻ നുഗ്രോഹോയുടെ 5 ചിത്രങ്ങൾ പ്രദർശിപ്പിക്കും

നിവ ലേഖകൻ

2025 ഡിസംബർ 12 മുതൽ 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന 30-ാമത് ഐ.എഫ്.എഫ്.കെയിൽ ഇന്തോനേഷ്യൻ സംവിധായകൻ ഗരിൻ നുഗ്രോഹോയുടെ അഞ്ച് ചിത്രങ്ങൾ പ്രദർശിപ്പിക്കും. കണ്ടമ്പററി ഫിലിം മേക്കർ ഇൻ ഫോക്കസ് വിഭാഗത്തിലാണ് ഈ സിനിമകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ 'ബേർഡ് മാൻ ടെയിൽ', 'എ പോയറ്റ്: അൺകൺസീൽഡ് പോയട്രി', 'സംസാര', 'വിസ്പേഴ്സ് ഇൻ ദ ഡബ്ബാസ്', 'ലെറ്റർ റ്റു ആൻ ഏയ്ഞ്ചൽ' എന്നീ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുക.