GangaGita

Southern Railway GangaGita

ആർഎസ്എസ് ഗണഗീതം വീണ്ടും പോസ്റ്റ് ചെയ്ത് ദക്ഷിണ റെയിൽവേ; വിമർശനവുമായി ബിജെപി

നിവ ലേഖകൻ

ദക്ഷിണ റെയിൽവേയുടെ എക്സ് അക്കൗണ്ടിൽ ആർഎസ്എസ് ഗണഗീതം വീണ്ടും പ്രത്യക്ഷപ്പെട്ടത് വിവാദമായി. എറണാകുളം - ബെംഗളൂരു വന്ദേഭാരത് ഉദ്ഘാടന വേളയിൽ സരസ്വതി വിദ്യാലയ സ്കൂളിലെ കുട്ടികൾ അവരുടെ സ്കൂൾ ഗാനം പാടുന്നു എന്ന തലക്കെട്ടോടെയാണ് പോസ്റ്റ് വീണ്ടും ഷെയർ ചെയ്തത്. ഗണഗീതത്തെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്തെത്തി.