Gang rape

കൊൽക്കത്ത കൂട്ടബലാത്സംഗം: തൃണമൂൽ നേതാവിന്റെ കസ്റ്റഡി കാലാവധി നീട്ടി; മമതയുടെ മൗനം വിമർശനങ്ങൾക്ക് ഇടയാക്കുന്നു
കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ തൃണമൂൽ നേതാവ് പ്രതിയാണെന്ന വിവരങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാകുന്നു. ലൈംഗികാതിക്രമം കൂടുതൽ നേരം നീട്ടിക്കൊണ്ടുപോകാൻ പ്രതി പെൺകുട്ടിക്ക് ഇൻഹേലർ നൽകിയെന്നും പോലീസ് കോടതിയെ അറിയിച്ചു. കേസിൽ പ്രതിയായ തൃണമൂൽ നേതാവ് മനോജിത് മിശ്രയുടെ ജാമ്യം കോടതി റദ്ദാക്കുകയും കസ്റ്റഡി കാലാവധി നീട്ടുകയും ചെയ്തു.

കൊൽക്കത്ത കൂട്ടമാനഭംഗം: പ്രതിക്കെതിരെ വീണ്ടും പീഡന പരാതി; കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആക്ഷേപം
കൊൽക്കത്തയിൽ നിയമവിദ്യാർത്ഥിനി കൂട്ടമാനഭംഗത്തിനിരയായ കേസിൽ പ്രതിയായ മോണോജിത് മിശ്രക്കെതിരെ വീണ്ടും പീഡന പരാതി ഉയർന്നു. തൃണമൂൽ എംഎൽഎ അശോക് കുമാർ ദേബ് പ്രതിയെ സംരക്ഷിച്ചുവെന്ന് അതിജീവിത ആരോപിച്ചു. കേസിൽ പ്രതിയെ സംരക്ഷിക്കാൻ മമതാ സർക്കാർ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.

ഒഡിഷയിൽ കോളേജ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; 10 പേർ അറസ്റ്റിൽ
ഒഡിഷയിലെ ഗഞ്ചം ജില്ലയിൽ ഗോപാൽപൂർ ബീച്ചിന് സമീപം കോളേജ് വിദ്യാർത്ഥിനിയെ പത്ത് പേരടങ്ങുന്ന സംഘം കൂട്ടബലാത്സംഗം ചെയ്തു. സുഹൃത്തിനൊപ്പം ബീച്ചിൽ പോയ പെൺകുട്ടിയുടെ ചിത്രം പകർത്തി പണം ആവശ്യപ്പെടുകയും, നൽകിയില്ലെങ്കിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് സുഹൃത്തിനെ കെട്ടിയിട്ട് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു, സംഭവത്തിൽ 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കണ്ണൂരിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിൽ
തലശ്ശേരിയിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പേർ അറസ്റ്റിലായി. ഏപ്രിൽ 26നാണ് സംഭവം. മുഴപ്പിലങ്ങാട് സ്വദേശിയായ പ്രജിത്ത്, ബീഹാർ സ്വദേശികളായ ആസിഫും സാഹബൂലുമാണ് പിടിയിലായത്.

കാസർഗോഡ് കൂട്ടബലാത്സംഗക്കേസ്: തിരോധാനത്തിൽ ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം
കാസർഗോഡ് അമ്പലത്തറയിൽ കൂട്ടബലാത്സംഗത്തിനിരയായ പെൺകുട്ടിയെ കാണാതായി. ഡി.ഐ.ജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസ് സംസ്ഥാന ക്രൈംബ്രാഞ്ചിന് വിടാനുള്ള ശുപാർശ ഡി.ജി.പി. തള്ളി.

ദില്ലിയിൽ ബ്രിട്ടീഷ് വനിതയ്ക്ക് നേരെ കൂട്ടബലാത്സംഗം; ഇൻസ്റ്റഗ്രാം പരിചയം അപകടത്തിലേക്ക്
ദില്ലിയിൽ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവും സുഹൃത്തുമാണ് പ്രതികൾ. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഹോട്ടലിലാണ് സംഭവം.

ഹംപിയിലെ കൂട്ടബലാത്സംഗം: മൂന്നാം പ്രതിക്കായി തെരച്ചിൽ ഊർജിതം
ഹംപിയിൽ വിനോദ സഞ്ചാരികളായ രണ്ട് യുവതികൾ കൂട്ടബലാത്സംഗത്തിനിരയായി. മൂന്ന് പ്രതികളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മൂന്നാം പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി.

ഹംപിയിലെ കൂട്ടബലാത്സംഗം: രണ്ട് പ്രതികൾ പിടിയിൽ
കർണാടകയിലെ ഹംപിയിൽ വിനോദ സഞ്ചാരിയും ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി അന്വേഷണം തുടരുന്നു.

ഹംപിയിൽ വിദേശ വനിതയ്ക്ക് നേരെ കൂട്ടബലാത്സംഗം: രണ്ട് പേർ അറസ്റ്റിൽ
ഹംപിയിൽ വിദേശ വനിത ഉൾപ്പെടെ രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഒപ്പമുണ്ടായിരുന്ന പുരുഷ സഞ്ചാരികളെ കനാലിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു ബലാത്സംഗം. ഒഡീഷ സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തി.

ഹംപിയിൽ ഞെട്ടിക്കുന്ന കൂട്ടബലാത്സംഗം; ഇസ്രായേലി വനിതയും ഹോംസ്റ്റേ ഉടമയും അതിക്രമത്തിനിരയായി
ഹംപിയിൽ നക്ഷത്ര നിരീക്ഷണത്തിന് പോയ സംഘത്തിന് നേരെ ക്രൂരകൃത്യം. ഇസ്രായേലി വനിതയെയും ഹോംസ്റ്റേ ഉടമയെയും കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെ തടാകത്തിലേക്ക് തള്ളിയിട്ടു, ഒരാൾ മരിച്ചു.

ഹംപിയിൽ ഇസ്രായേലി വനിതയും ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായി
ഹംപിയിലെ സനാപൂർ തടാകക്കരയിൽ ഇസ്രായേലി വനിതയും ഹോംസ്റ്റേ ഉടമയും കൂട്ടബലാത്സംഗത്തിനിരയായി. അവരുടെ കൂടെയുണ്ടായിരുന്ന പുരുഷ സുഹൃത്തുക്കളെ കനാലിലേക്ക് തള്ളിയിട്ട ശേഷമായിരുന്നു ക്രൂരകൃത്യം. പോലീസ് അന്വേഷണം ഊർജിതമാക്കി.

ഖുന്തിയിൽ കൂട്ടബലാത്സംഗം: 18 പ്രായപൂർത്തിയാകാത്തവർ അറസ്റ്റിൽ
ജാർഖണ്ഡിലെ ഖുന്തിയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ അഞ്ച് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 18 പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. പെൺകുട്ടികൾക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് അധികൃതർ അറിയിച്ചു.