മഹാത്മാഗാന്ധിയുടെ വധത്തിൽ നെഹ്റുവിന് പങ്കുണ്ടെന്ന് കർണാടക ബിജെപി എംഎൽഎ ബസനഗൗഡ പാട്ടിൽ യത്നാൽ ആരോപിച്ചു. ഗാന്ധിജിയുടെ ശരീരത്തിൽ പതിച്ച മൂന്ന് വെടിയുണ്ടകളിൽ ഒന്ന് മാത്രമാണ് ഗോഡ്സെയുടെ തോക്കിൽ നിന്നുള്ളതെന്നും ബാക്കി രണ്ടെണ്ണം എവിടെ നിന്നാണെന്ന് ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു. നെഹ്റുവിന് ഇന്ത്യയുടെ ഏകാധിപതിയാകണമെന്ന ആഗ്രഹമുണ്ടായിരുന്നെന്നും യത്നാൽ ആരോപിച്ചു.