G20 Summit

ജി 20 അധ്യക്ഷസ്ഥാനം കൈമാറാത്തതിന് ദക്ഷിണാഫ്രിക്കയെ വിലക്കി ട്രംപ്; സഹായം നിർത്തി
ജി 20 അധ്യക്ഷസ്ഥാനം അമേരിക്കയ്ക്ക് കൈമാറാൻ വിസമ്മതിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടപടിയുമായി ട്രംപ്. 2026-ൽ ഫ്ളോറിഡയിലെ മയാമിയിൽ നടക്കുന്ന ജി20 ഉച്ചകോടിയിലേക്ക് ദക്ഷിണാഫ്രിക്കയെ ക്ഷണിക്കില്ല. ദക്ഷിണാഫ്രിക്കയ്ക്ക് നൽകി വരുന്ന എല്ലാ സബ്സിഡികളും ഉടൻ അവസാനിപ്പിക്കുമെന്നും ട്രംപ് അറിയിച്ചു.

ജി 20 ഉച്ചകോടിയില് ട്രംപിനെ പരിഹസിച്ച് ലുല ഡ സില്വ
ജി 20 ഉച്ചകോടിയില് അമേരിക്കന് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ പങ്കാളിത്തമില്ലാത്തതിനെ ബ്രസീലിയന് പ്രസിഡന്റ് ലുല ഡ സില്വ പരിഹസിച്ചു. ട്രംപിന്റെ അസാന്നിധ്യം ജി 20 ഫോറത്തിന് വലിയ നഷ്ടമായി തോന്നുന്നില്ലെന്ന് ലുല അഭിപ്രായപ്പെട്ടു. റഷ്യ-യുക്രൈന് യുദ്ധം പോലുള്ള തെറ്റുകള് ആവര്ത്തിക്കാതിരിക്കാന് ലോകം ശ്രദ്ധിക്കണമെന്നും ലുല കൂട്ടിച്ചേര്ത്തു.

ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജി 20 ഉച്ചകോടിയില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഭീകരവാദത്തിനെതിരെ ആഗോള സഹകരണം തേടി. നിര്മ്മിത ബുദ്ധിയുടെ ദുരുപയോഗം തടയുന്നതിനായി ഒരു ആഗോള ഉടമ്പടി വേണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ദക്ഷിണാഫ്രിക്കന് പ്രസിഡന്റുമായി നിര്ണായക ധാതുക്കള് പങ്കിടുന്നതുമായി ബന്ധപ്പെട്ടും ചര്ച്ചകള് നടത്തി.

ജി20 ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം; ഭീകരതയ്ക്കെതിരെ ഇന്ത്യയുടെ നിലപാടിന് പിന്തുണ
അമേരിക്കയുടെ എതിർപ്പുകൾക്കിടയിലും ജി20 ഉച്ചകോടിയിൽ രാഷ്ട്രങ്ങളുടെ സംയുക്ത പ്രഖ്യാപനം ഉണ്ടായി. ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിന് ഉച്ചകോടിയിൽ പിന്തുണ ലഭിച്ചു. മയക്കുമരുന്ന് വിൽപനയ്ക്കെതിരെ ജി20 രാജ്യങ്ങൾ ഒരുമിച്ച് പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തു.

ഓസ്ട്രേലിയ, കാനഡ പ്രധാനമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മോദി; സാങ്കേതിക സഹകരണം വിപുലമാക്കും
ജി20 ഉച്ചകോടിയുടെ ഭാഗമായി ഓസ്ട്രേലിയന് പ്രധാനമന്ത്രി ആന്തണി ആല്ബനീസുമായും കനേഡിയന് പ്രധാനമന്ത്രി മാര്ക്ക് കാര്നെയുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണം വിപുലമാക്കാന് തീരുമാനിച്ചു. വിതരണ ശൃംഖലകള് ശക്തിപ്പെടുത്തുന്നതിനും ഊര്ജ്ജ സഹകരണം വിപുലീകരിക്കുന്നതിനും എഐ സാങ്കേതികവിദ്യയുടെ വികാസത്തില് സഹകരിക്കുന്നതിനും ധാരണയായി.

ജി20 ഉച്ചകോടിക്ക് ദക്ഷിണാഫ്രിക്കയിൽ തുടക്കം; സാമ്പത്തിക പ്രതിസന്ധിയും കാലാവസ്ഥാ വ്യതിയാനവും പ്രധാന ചർച്ചാവിഷയം
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ ഇരുപതാമത് ജി20 ഉച്ചകോടി ആരംഭിച്ചു. വികസ്വര രാജ്യങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി, ഭക്ഷ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ചയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയിൽ പങ്കെടുക്കാൻ ജോഹന്നാസ്ബർഗിൽ എത്തിച്ചേർന്നു.