ക്ഷേത്രത്തിലെ വസ്ത്രധാരണ വിവാദത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാടിനെതിരെ ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രംഗത്തെത്തി. പഴയ ആചാരങ്ങൾ നിലനിർത്തണമെന്ന സുകുമാരൻ നായരുടെ അഭിപ്രായം മന്നത്ത് പത്മനാഭന്റെ ആശയങ്ങൾക്ക് വിരുദ്ധമാണെന്ന് സ്വാമി സച്ചിദാനന്ദ ചൂണ്ടിക്കാട്ടി. ഹൈന്ദവ സമൂഹത്തിൽ ആവശ്യമായ പരിഷ്കരണങ്ങളെക്കുറിച്ചാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.