G.Sudhakaran

വ്യാജ കവിത പ്രചരിപ്പിച്ച് അപമാനിക്കാൻ ശ്രമം; സൈബർ പൊലീസിൽ പരാതി നൽകി ജി.സുധാകരൻ
മുതിർന്ന സി.പി.ഐ.എം നേതാവ് ജി.സുധാകരന്റെ പേരിൽ വ്യാജ അശ്ലീല കവിത പ്രചരിപ്പിക്കുന്നു. തന്നെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരമൊരു പ്രചാരണം നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സൈബർ പോലീസ് ഇത് ശ്രദ്ധിക്കണമെന്നും ജി.സുധാകരൻ ഫേസ്ബുക്കിലൂടെ അറിയിച്ചു.

സിപിഐഎം പരിപാടിയിൽ നിന്ന് ജി. സുധാകരൻ പിന്മാറി; കാരണം നേതൃത്വവുമായുള്ള അതൃപ്തി
ആലപ്പുഴയിലെ സിപിഐഎം നേതൃത്വവുമായി നിലനിൽക്കുന്ന അതൃപ്തിയെത്തുടർന്ന് വി.എസ്. അച്യുതാനന്ദൻ സ്മാരക പുരസ്കാര ചടങ്ങിൽ നിന്ന് ജി. സുധാകരൻ പിന്മാറി. നേരത്തെ പരിപാടിയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കേന്ദ്രകമ്മിറ്റി അംഗം സി.എസ്. സുജാതയും ജില്ലാ സെക്രട്ടറി ആർ. നാസറും വീട്ടിലെത്തി അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

പോസ്റ്റൽ വോട്ട് വിവാദം: ജി. സുധാകരനെതിരെ കേസ്? സി.പി.ഐ.എം പ്രതിരോധത്തിൽ
പോസ്റ്റൽ വോട്ട് തിരുത്തിയെന്ന പരാമർശത്തിൽ ജി. സുധാകരനെതിരെ കേസ് എടുക്കാൻ സാധ്യത. ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകൾ പ്രകാരം കുറ്റങ്ങൾ ചുമത്തിയേക്കും. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റിൽ വിഷയം ഇന്ന് ചർച്ച ചെയ്യും.