G R Anil
മുണ്ടക്കൈ ദുരിതബാധിതര്ക്ക് കേടായ ഭക്ഷണം: കര്ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി
മുണ്ടക്കൈ ചൂരല്മല ദുരിതബാധിതര്ക്ക് പുഴുവരിച്ചതും കേടായതുമായ ഭക്ഷ്യവസ്തുക്കള് വിതരണം ചെയ്തതില് ഗുരുതര പിഴവുണ്ടായെന്ന് മന്ത്രി ജി ആർ അനിൽ. സന്നദ്ധ സംഘടനകള് വിതരണം ചെയ്ത ഉല്പ്പന്നങ്ങളുടെ ഉത്തരാവാദിത്തം ഭക്ഷ്യവകുപ്പിനല്ലെന്ന് മന്ത്രി വ്യക്തമാക്കി. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി; 100% പൂർത്തീകരണം ലക്ഷ്യമിട്ട് കേരളം
കേരളത്തിൽ റേഷൻ കാർഡ് മസ്റ്ററിങ് നവംബർ 30 വരെ നീട്ടി. 84.21% പേർ മസ്റ്ററിങ് പൂർത്തിയാക്കി. ആപ്പ് വഴി മസ്റ്ററിങ് നടത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.
റേഷൻ വിതരണവും മസ്റ്ററിങ്ങും ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നടക്കും: മന്ത്രി ജി ആർ അനിൽ
ഒക്ടോബർ 10 നു മുൻപ് റേഷൻ മസ്റ്ററിങ്ങ് പൂർത്തിയാക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ അറിയിച്ചു. മുൻഗണനാ വിഭാഗത്തിലെ 45 ലക്ഷം പേർ ഇതിനകം മസ്റ്ററിങ്ങ് പൂർത്തിയാക്കി. റേഷൻ വിതരണത്തെ മസ്റ്ററിങ്ങ് ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
സപ്ലൈകോ വിലവര്ധനവിനെ ന്യായീകരിച്ച് മന്ത്രി ജി ആര് അനില്; മാര്ക്കറ്റ് വിലയുമായി താരതമ്യപ്പെടുത്തി വിശദീകരണം
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര് അനില് സപ്ലൈകോയിലെ വിലവര്ധനവിനെ ന്യായീകരിച്ചു. മാര്ക്കറ്റ് വിലയുമായി താരതമ്യപ്പെടുത്തിയാണ് മന്ത്രി വിശദീകരണം നല്കിയത്. ചില ഉല്പ്പന്നങ്ങളുടെ വില കുറച്ചതായും മറ്റു ചിലതിന്റെ വില കൂട്ടിയതായും അദ്ദേഹം വ്യക്തമാക്കി.