G Krishnakumar

കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ പരാതിയുമായി ജീവനക്കാർ; കൂടുതൽ ആരോപണങ്ങൾ പുറത്ത്
നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ജീവനക്കാർ. വസ്ത്രം പിടിച്ചുപറിച്ചെന്നും, പണം നൽകിയില്ലെങ്കിൽ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

തെളിവ് നശിപ്പിക്കുമ്പോൾ ജീവനക്കാർ ജാതി പറയുന്നു; പിന്നിൽ വലിയ സംഘമെന്ന് കൃഷ്ണകുമാർ
തെളിവുകൾ നശിപ്പിക്കുമ്പോൾ ജീവനക്കാർ ജാതിപരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാർ ആരോപിച്ചു. 69 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ജീവനക്കാരുടെ യുപിഐ ഇടപാടുകൾ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരായ കേസിൽ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

തട്ടിക്കൊണ്ടുപോകൽ കേസിന് പിന്നിൽ ഗൂഢാലോചനയെന്ന് ജി കൃഷ്ണകുമാർ; 69 ലക്ഷം തട്ടിയെടുത്തെന്നും ആരോപണം
തട്ടിക്കൊണ്ടുപോകൽ കേസിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ജി. കൃഷ്ണകുമാർ ആരോപിച്ചു. സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നും അദ്ദേഹം ആരോപിച്ചു. ഈ വിഷയത്തിൽ തനിക്കും കുടുംബത്തിനും എതിരെ ജീവനക്കാരുടെ പരാതിയിൽ കേസെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജി. കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്; മകൾ ദിയ കൃഷ്ണയും പ്രതി
ബിജെപി നേതാവും നടനുമായ ജി. കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്. മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന ജീവനക്കാരുടെ പരാതിയിൽ ദിയ കൃഷ്ണയും പ്രതിയാണ്.