സിപിഐഎം ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ ഭൗതിക ശരീരം വൈദ്യപഠനത്തിനായി ഡൽഹി എയിംസിന് കൈമാറി. ഡൽഹിയിലെ എകെജി ഭവനിൽ നിന്നും വൻ ജനാവലിയോടെയുള്ള വിലാപയാത്രയ്ക്ക് ശേഷമാണ് ഭൗതിക ശരീരം എയിംസിൽ എത്തിച്ചത്. ആയിരങ്ങളാണ് എകെജി ഭവനിൽ അവസാനമായി ആദരമർപ്പിക്കാൻ എത്തിയത്.