Fresh Cut

താമരശ്ശേരി ഫ്രഷ് കട്ടിനെതിരെ സമരം കടുക്കുന്നു; അനിശ്ചിതകാല നിരാഹാര സമരം ഇന്ന്
നിവ ലേഖകൻ
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. കട്ടിപ്പാറ പഞ്ചായത്ത് മുൻ പ്രസിഡന്റ് ബിജു കണ്ണന്തറയുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിക്കും. ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഫ്രഷ് കട്ടിന്റെ പ്രവർത്തനത്തെ സഹായിക്കാൻ വേണ്ടിയാണെന്ന് സമരസമിതി ആരോപിച്ചു.

ഫ്രഷ് കട്ട് തുറന്നാൽ സമരം ശക്തമാക്കുമെന്ന് വീട്ടമ്മമാർ
നിവ ലേഖകൻ
കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറക്കുന്നതിനെതിരെ വീട്ടമ്മമാരുടെ പ്രതിഷേധം. യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കുമെന്നും തിരഞ്ഞെടുപ്പിൽ തക്കതായ മറുപടി നൽകുമെന്നും മുന്നറിയിപ്പ്. മാലിന്യസംസ്കരണ യൂണിറ്റ് തുറക്കുന്ന കാര്യത്തിൽ ഉടമകൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.