Free Courses

ആലപ്പുഴയിൽ സൗജന്യ തൊഴിൽ പരിശീലന കോഴ്സുകളുമായി അസാപ്
ആലപ്പുഴ ജില്ലയിലെ പെൺകുട്ടികൾക്കായി അസാപ് സൗജന്യ തൊഴിൽ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നു. ബ്യൂട്ടി തെറാപ്പി, വെബ് ഡിസൈനിംഗ് കോഴ്സുകളിലേക്ക് ഒക്ടോബർ 10 വരെ അപേക്ഷിക്കാം. 17 മുതൽ 21 വയസ്സുവരെയുള്ള പെൺകുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

തിരുവനന്തപുരത്ത് സൗജന്യ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി കോഴ്സുകൾ ആരംഭിക്കുന്നു
തിരുവനന്തപുരം സ്റ്റാച്യുവിലുള്ള ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി കോഴ്സുകൾ ആരംഭിക്കുന്നു. ഒക്ടോബർ 3 മുതൽ ക്ലാസുകൾ ആരംഭിക്കും. 18നും 50നും മധ്യേ പ്രായമായവർക്ക് 0471-2322430, 8891228788 എന്നീ നമ്പറുകളിൽ വിളിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്.

കോഴിക്കോട് കോച്ചിംഗ് സെൻ്ററിൽ സൗജന്യ കോഴ്സുകൾക്ക് അപേക്ഷിക്കാം
കോഴിക്കോട് കോച്ചിംഗ് കം ഗൈഡൻസ് സെൻ്റർ ഫോർ എസ്സി/എസ്ടി പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്കായി സൗജന്യ സ്റ്റെനോഗ്രാഫി/ടൈപ്പ് റൈറ്റിംഗ്/കമ്പ്യൂട്ടർ വേർഡ് പ്രോസസ്സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലും കോഴിക്കോട്ടെ മിംസ് കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിലും എം.എസ്.സി. എം.എൽ.ടി. കോഴ്സുകളിലെ മെറിറ്റ് സീറ്റുകളിലേക്കുള്ള പ്രവേശനത്തിനും അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപ് എല്ലാ നിർദ്ദേശങ്ങളും പാലിക്കുക.