Forest Department

സംസ്ഥാനത്ത് വനംവകുപ്പ് ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തുന്നു. ഓപ്പറേഷൻ വനരക്ഷ എന്ന പേരിലാണ് ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ലാൻഡ് എൻഒസി, മരം മുറി അനുമതി തുടങ്ങിയ ഫയലുകളാണ് പ്രധാനമായും പരിശോധിക്കുന്നത്. ക്രമക്കേട് നടക്കുന്നുവെന്നു വിജിലൻസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

‘ഓപ്പറേഷൻ വനരക്ഷ’: സംസ്ഥാനത്തെ വനം വകുപ്പ് ഓഫീസുകളിൽ വിജിലൻസ് മിന്നൽ പരിശോധന
സംസ്ഥാനത്തെ വനം റേഞ്ച് ഓഫീസുകളിൽ ക്രമക്കേടുകൾ നടക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് വിജിലൻസ് മിന്നൽ പരിശോധന ആരംഭിച്ചു. 'ഓപ്പറേഷൻ വനരക്ഷ' എന്ന പേരിലാണ് സംസ്ഥാന വ്യാപകമായി വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. പ്രധാനമായും ലാന്റ് എൻ.ഒ.സി, മരം മുറി അനുമതി എന്നിവയുമായി ബന്ധപ്പെട്ട ഫയലുകളാണ് പരിശോധിക്കുന്നത്.

പാലോട് കൂട്ടക്കുരങ്ങ് മരണം: ദുരൂഹതകൾ ഉയരുന്നു, അന്വേഷണം ആരംഭിച്ചു
പാലോട് മങ്കയം പമ്പ് ഹൗസിന് സമീപം 13 കുരങ്ങന്മാരെ ചത്ത നിലയിൽ കണ്ടെത്തി. അവശനിലയിൽ നിരവധി കുരങ്ങന്മാരെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.

തൃശ്ശൂരിൽ വനം വകുപ്പ് അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; പ്രതിഷേധം കനക്കുന്നു
തൃശ്ശൂർ വടക്കാഞ്ചേരിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്ത യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരക്കോട് സ്വദേശി മിഥുൻ (30) ആണ് മരിച്ചത്. കാട്ടുപന്നിയുടെ മാംസം വിൽപന നടത്തിയെന്ന കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയതിന് പിന്നാലെയാണ് മിഥുൻ ആത്മഹത്യ ചെയ്തത്. സംഭവത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

ബന്ദിപ്പൂരിൽ കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി
ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരിക്ക് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കർശന നിർദ്ദേശങ്ങൾ ലംഘിച്ചതിനാണ് ഈ നടപടി. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ വാഹനത്തിൽ നിന്ന് പുറത്തിറങ്ങരുതെന്നും, വന്യമൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

ചികിത്സയ്ക്ക് ശേഷം പി.ടി ഫൈവ് കാട്ടാനയെ വനത്തിലേക്ക് തുരത്തി
പാലക്കാട് ജനവാസ മേഖലയിൽ തമ്പടിച്ച പി.ടി ഫൈവ് എന്ന കാട്ടാനയെ ചികിത്സ നൽകി വനത്തിലേക്ക് തുരത്തി. ആനയെ റേഡിയോ കോളർ ധരിപ്പിച്ചാണ് കാട്ടിലേക്ക് തിരിച്ചയച്ചത്. 20 ദിവസം ആനയെ നിരീക്ഷിക്കും.

അട്ടപ്പാടിയിൽ 200 കിലോ ചന്ദനവുമായി എട്ട് പേർ പിടിയിൽ
അട്ടപ്പാടിയിൽ 200 കിലോയോളം ചന്ദനവുമായി എട്ട് പേരെ വനം വകുപ്പ് പിടികൂടി. തമിഴ്നാട് തിരുവണ്ണാമല സ്വദേശികളായ മുരളി, കുപ്പുസ്വാമി, സെന്തിൽ, കുമാർ, തങ്കരാജ് എന്നിവരും വല്ലപ്പുഴ സ്വദേശി ഹുസൈൻ, വെള്ളിയാമ്പുറം സ്വദേശി ഗഫൂർ അലി എന്നിവരുമാണ് പിടിയിലായത്. ഷോളയൂർ മരപ്പാലത്ത് നിന്ന് ചന്ദനം മുറിച്ച് കാറിൽ കടത്താൻ ശ്രമിക്കുമ്പോഴാണ് ഇവരെ പിടികൂടിയത്.

കസ്റ്റഡി മരണം: തമിഴ്നാട്ടിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തമിഴ്നാട് വനം വകുപ്പിന്റെ കസ്റ്റഡിയിൽ മറയൂർ സ്വദേശിയായ ആദിവാസി മരിച്ച സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഉടുമൽപേട്ട ഫോറസ്റ്റ് ഓഫീസിലെ വാച്ചർ സെന്തിൽ കുമാർ, ഫോറസ്റ്റർ നിമിൽ എന്നിവർക്കെതിരെയാണ് നടപടി. കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് ഇരുവരുടെയും സസ്പെൻഷൻ.

വീരൻകുടി അരേക്കാപ്പ്: പുനരധിവാസ നീക്കം തടഞ്ഞ് വനംവകുപ്പ്, ദുരിതത്തിലായി 47 കുടുംബങ്ങൾ
തൃശൂർ വീരൻകുടി അരേക്കാപ്പ് ഉന്നതിയിലെ ആളുകളെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ വനംവകുപ്പ് തടസ്സപ്പെടുത്തുന്നു. ഇതോടെ 47 കുടുംബങ്ങൾ ദുരിതത്തിലായി. മാരാങ്കോട് കണ്ടെത്തിയ ഭൂമിയിലേക്ക് ഇവരെ മാറ്റാനുള്ള തീരുമാനം വനംവകുപ്പ് തടഞ്ഞതാണ് കാരണം.

പ്ലാസ്റ്റിക് മാലിന്യം തള്ളിയെന്ന് കള്ളക്കേസ്; ഭിന്നശേഷിക്കുടുംബം ഒളിവില്, ഉദ്യോഗസ്ഥനെതിരെ ആരോപണം
പ്ലാസ്റ്റിക് മാലിന്യം വനത്തിൽ തള്ളിയെന്നാരോപിച്ച് ഭിന്നശേഷിയുള്ള കുടുംബത്തിനെതിരെ കള്ളക്കേസെടുത്ത സംഭവം ഉണ്ടായി. അറസ്റ്റ് ഭയന്ന് ഓട്ടിസം ബാധിച്ച മകളുമായി കുടുംബം ഒളിവിൽ കഴിയുകയാണ്. കേസൊഴിവാക്കാൻ ഉദ്യോഗസ്ഥൻ പണം ആവശ്യപ്പെട്ടെന്ന് കുടുംബം ആരോപിച്ചു.

ഇടുക്കി ശാന്തന്പാറയില് ഏലം കൃഷിയുടെ മറവില് വന് മരംകൊള്ള; കേസ്
ഇടുക്കി ശാന്തന്പാറയില് സിഎച്ച്ആര് ഭൂമിയില് വന് മരംകൊള്ള. ഏലം പുനര്കൃഷിയുടെ മറവില് 150-ലധികം മരങ്ങള് മുറിച്ചു കടത്തി. സംഭവത്തില് വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മതികെട്ടാന് ചോല ദേശീയ ഉദ്യാനത്തോട് ചേര്ന്ന് കിടക്കുന്ന പ്രദേശത്താണ് മരംകൊള്ള നടന്നത്.

പുലിപ്പല്ല് ലോക്കറ്റ് ധരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ ഉയർന്ന പരാതിയിൽ വനംവകുപ്പ് അദ്ദേഹത്തിന്റെ മൊഴിയെടുക്കും. ഇതിനായി വനംവകുപ്പ് മന്ത്രിക്ക് നോട്ടീസ് അയയ്ക്കും. മാലയിലെ ലോക്കറ്റിൽ ഉപയോഗിച്ചിരിക്കുന്നത് ഒറിജിനൽ പുലിപ്പല്ലാണോ എന്ന് പരിശോധിക്കും. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് നടപടി.