Foreign Delegation

ഓപ്പറേഷൻ സിന്ദൂർ: സർവ്വകക്ഷി വിദേശ പ്രതിനിധി സംഘത്തിൻ്റെ പട്ടിക പുറത്ത്
നിവ ലേഖകൻ
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ രൂപീകരിച്ച സർവ്വകക്ഷി വിദേശ പ്രതിനിധി സംഘത്തിൻ്റെ പട്ടിക പുറത്തിറക്കി. ഏഴ് സംഘങ്ങളിലായി 59 അംഗ പ്രതിനിധികൾ വിവിധ വിദേശ രാജ്യങ്ങൾ സന്ദർശിച്ച് ഇന്ത്യയുടെ നിലപാട് വിശദീകരിക്കും. കോൺഗ്രസ് നൽകിയ പട്ടികയിൽ നിന്നും ആനന്ദ് ശർമ്മയെ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

പാക് ഭീകരത തുറന്നു കാട്ടാൻ; കേന്ദ്ര സംഘത്തെ നയിക്കാൻ ശശി തരൂർ
നിവ ലേഖകൻ
പാക് ഭീകരത തുറന്നു കാണിക്കാനുള്ള കേന്ദ്രസർക്കാരിന്റെ വിദേശ പര്യടന സംഘത്തെ നയിക്കാൻ ശശി തരൂരിനെ ക്ഷണിച്ച് കേന്ദ്രസർക്കാർ. ദേശീയ താൽപ്പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ളതിനാലും ക്ഷണം സ്വീകരിക്കുന്നതായി തരൂർ അറിയിച്ചു. കോൺഗ്രസ് പാർട്ടി നൽകിയ പട്ടികയിൽ തരൂരിന്റെ പേരില്ലായിരുന്നു.