Foreign Affairs

അനാവശ്യ വാചകമടി തുടര്ന്നാല് കനത്ത തിരിച്ചടിയുണ്ടാകും; പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്
അനാവശ്യ പ്രസ്താവനകള് തുടര്ന്നാല് കനത്ത തിരിച്ചടികള് ഉണ്ടാകുമെന്ന് ഇന്ത്യ പാകിസ്താന് മുന്നറിയിപ്പ് നല്കി. പാക് കരസേനാ മേധാവി അസിം മുനീറിൻ്റെ പ്രകോപനപരമായ പ്രസ്താവനകള്ക്കെതിരെയാണ് ഇന്ത്യയുടെ പ്രതികരണം. അതിർത്തി കടന്നുള്ള ഭീകരവാദ പ്രവർത്തനങ്ങൾക്ക് പാകിസ്താൻ പിന്തുണ നൽകുന്നത് അവസാനിപ്പിക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരുമെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു.

മോദിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂർ; വിദേശ റിപ്പോർട്ടുകൾ ചർച്ചയായി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ശശി തരൂർ എംപി കൂടിക്കാഴ്ച നടത്തി. വിദേശ പര്യടനവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചു.

ഭാരതത്തിനു വേണ്ടി സംസാരിക്കാനായി; പാക് അജണ്ട ആഗോളതലത്തിൽ നടപ്പാക്കാനായില്ല: ശശി തരൂർ
ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കുന്നതിനായി വിദേശ പര്യടനം നടത്തിയ ശശി തരൂർ എം.പി.യുടെ നേതൃത്വത്തിലുള്ള സംഘം മടങ്ങിയെത്തി. വിദേശ രാജ്യങ്ങളിൽ ഒരു ഭാരതീയനെന്ന നിലയിലാണ് താൻ സംസാരിച്ചതെന്നും ഭാരതത്തിനു വേണ്ടി സംസാരിക്കാൻ കഴിഞ്ഞത് തന്റെ കടമയായി കണ്ടെന്നും തരൂർ വ്യക്തമാക്കി. രാഷ്ട്രീയ വിവാദങ്ങൾക്ക് സമയമാകുമ്പോൾ മറുപടി നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാകിസ്താനെ തുറന്നുകാട്ടാൻ ഇന്ത്യയുടെ നീക്കം; സർവ്വകക്ഷി സംഘം വിദേശത്തേക്ക്
പാകിസ്താനെ അന്താരാഷ്ട്രതലത്തില് തുറന്നുകാട്ടാന് ഇന്ത്യ സര്വ്വകക്ഷി സംഘത്തെ വിദേശത്തേക്ക് അയച്ചേക്കും. വിദേശരാജ്യങ്ങളുമായി സംഘം ചര്ച്ച നടത്തും. സംഘാംഗങ്ങളെ സംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ല.

ഇറാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; നിർണായക കൂടിക്കാഴ്ചകൾ ഇന്ന്
ഇറാൻ വിദേശകാര്യ മന്ത്രി ഡോ. അബ്ബാസ് അറാഗ്ചി ഇന്ത്യയിലെത്തി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനാണ് അദ്ദേഹം എത്തിയത്. ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷങ്ങൾക്കിടെയാണ് സന്ദർശനം നടത്തുന്നത്.