Ford

ചൈനയിലേക്കുള്ള കാർ കയറ്റുമതി ഫോർഡ് നിർത്തിവച്ചു
ആഗോള വ്യാപാര അനിശ്ചിതത്വങ്ങളും താരിഫ് വെല്ലുവിളികളും മൂലം ചൈനയിലേക്കുള്ള വാഹന കയറ്റുമതി ഫോർഡ് നിർത്തിവച്ചു. എസ്യുവികൾ, പിക്കപ്പ് ട്രക്കുകൾ, സ്പോർട്സ് കാറുകൾ എന്നിവയുടെ കയറ്റുമതിയാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. ഈ തീരുമാനം ബീജിംഗും വാഷിംഗ്ടണും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ ഏറ്റവും പുതിയ പ്രതിഫലനമാണ്.

ഫോർഡ് ചെന്നൈയിൽ തിരിച്ചെത്തുന്നു; നാല് വർഷത്തിന് ശേഷം ഉത്പാദനം പുനരാരംഭിക്കും
നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈയിലെ പ്ലാന്റിൽ ഉത്പാദനം പുനരാരംഭിക്കും. തമിഴ്നാട് സർക്കാരുമായുള്ള നികുതി ചർച്ചകൾ അവസാന ഘട്ടത്തിലാണ്.

ഫോർഡ് എവറസ്റ്റ് കരുത്തുറ്റ തിരിച്ചുവരവിലേക്ക്
ഫോർഡ് എവറസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് തിരിച്ചെത്തുന്നു. 3 ലിറ്റർ വി6 എൻജിനാണ് പുതിയ എവറസ്റ്റിന്റെ പ്രത്യേകത. 2026 ന് മുൻപ് വാഹനം ഇന്ത്യയിലെത്തും.

മൂന്ന് വർഷത്തിന് ശേഷം ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു; ചെന്നൈയിൽ നിർമാണം പുനരാരംഭിക്കും
മൂന്ന് വർഷത്തിന് ശേഷം ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു. ചെന്നൈയിലെ പ്ലാന്റ് വീണ്ടും ഉപയോഗിക്കാൻ തമിഴ്നാട് സർക്കാരിന്റെ അനുമതി തേടി. കയറ്റുമതിക്കുള്ള വാഹനങ്ങൾ നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.

ഫോർഡ് തിരിച്ചുവരുന്നു: ചെന്നൈയിൽ പ്ലാന്റ് പുനർനിർമ്മിക്കാൻ തീരുമാനം
ഫോർഡ് കമ്പനി തമിഴ്നാട്ടിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നു. കയറ്റുമതിക്കായി വാഹനങ്ങൾ നിർമ്മിക്കുന്നതിന് ചെന്നൈയിലെ പ്ലാന്റ് പുനർനിർമ്മിക്കാനുള്ള താൽപര്യം പ്രകടിപ്പിച്ച് കമ്പനി തമിഴ്നാട് സർക്കാരിന് കത്ത് നൽകി. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 3,000 തൊഴിലുകൾ കൂടി സൃഷ്ടിക്കാനാണ് കമ്പനിയുടെ ഉദ്ദേശം.