Football Transfer

ചെൽസിയിലേക്ക് കൂടുമാറി ജോറേൽ ഹാറ്റോ; ഏഴു വർഷത്തെ കരാർ
യുവ ഡച്ച് പ്രതിരോധ താരം ജോറേൽ ഹാറ്റോയെ ചെൽസി സ്വന്തമാക്കി. 40 ദശലക്ഷത്തിലധികം യൂറോയ്ക്ക് അയാക്സിൽ നിന്നാണ് ക്ലബ് ലോകകപ്പ് ചാമ്പ്യന്മാരായ ചെൽസി താരത്തെ ടീമിലെത്തിക്കുന്നത്. ഏഴു വർഷത്തേക്കാണ് കരാർ. 2024-25 സീസണിൽ മികച്ച പ്രകടനം നടത്തിയ മാർക്ക് കുക്കുറെയക്ക് ബാക്കപ്പ് ആയിട്ടാണ് ചെൽസി ഹാറ്റോയെ പരിഗണിക്കുന്നത്.

അത്ലറ്റിക്കോ മാഡ്രിഡ് തിയാഗോ അൽമാഡയെ സ്വന്തമാക്കി
അത്ലറ്റിക്കോ മാഡ്രിഡ് തിയാഗോ അൽമാഡയെ ടീമിലെത്തിച്ചു. 40 ദശലക്ഷം യൂറോ നൽകിയാണ് താരത്തെ സ്വന്തമാക്കിയത്. 2029 വരെ ബ്രസീലിയൻ ക്ലബ്ബായ ബോട്ടഫോഗോയുമായി അൽമാഡയ്ക്ക് കരാറുണ്ട്.

ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക്; റയൽ മാഡ്രിഡിന് വിട
റയൽ മാഡ്രിഡിന്റെ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് എസി മിലാനിലേക്ക് മാറുന്നു. ക്ലബ് ലോകകപ്പ് സെമി ഫൈനലിൽ പിഎസ്ജിക്കെതിരെ റയൽ മാഡ്രിഡ് തോറ്റതിന് പിന്നാലെയാണ് മോഡ്രിച്ചിന്റെ ഈ തീരുമാനം. 597 മത്സരങ്ങളിൽ റയൽ മാഡ്രിഡിനായി കളിച്ച മോഡ്രിച്ച് 28 ട്രോഫികൾ നേടിയിട്ടുണ്ട്.

ഫ്ലോറിയൻ വിർട്സിനെ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കി ലിവർപൂൾ
ജർമ്മൻ താരം ഫ്ലോറിയൻ വിർട്സിനെ ലിവർപൂൾ എഫ് സി സ്വന്തമാക്കി. 116 മില്യൺ പൗണ്ടിനാണ് പ്രീമിയർ ലീഗ് ചാമ്പ്യൻമാർ താരത്തെ ടീമിലെത്തിച്ചത്. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച യുവ പ്രതിഭകളിൽ ഒരാളായ താരത്തെ ടീമിലെത്തിക്കുന്നതിൽ ക്ലബ്ബ് റെക്കോർഡ് തുക ചെലവഴിച്ചു.

മാത്യൂസ് കുഞ്ഞയുമായി കരാർ ഒപ്പിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്;തുക 720 കോടി രൂപ
ബ്രസീൽ ഫോർവേഡ് മാത്യൂസ് കുഞ്ഞയുമായി കരാർ ഒപ്പിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു. ഏകദേശം 720 കോടി രൂപയാണ് കരാർ തുക. അഞ്ച് വർഷത്തേക്കാണ് കരാർ, ഒരു വർഷം കൂടി നീട്ടാൻ സാധ്യതയുണ്ട്.

അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കാനൊരുങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ; പുതിയ ക്ലബ് ഏതെന്ന് ഉറ്റുനോക്കി ആരാധകർ
പോർച്ചുഗൽ നായകനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ് അൽ-നസ്റുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നു. താരം പങ്കുവെച്ച പോസ്റ്റാണ് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഏത് ക്ലബ്ബിലേക്കാവും ഇനി ക്രിസ്റ്റ്യാനോ എത്തുകയെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തുമോ? താരത്തിന്റെ പ്രസ്താവന ചർച്ചയാകുന്നു
ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തിരിച്ചെത്തുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. സിഎൻഎൻ സ്പോർട്സ് ജേണലിസ്റ്റുമായുള്ള അഭിമുഖത്തിൽ താരം നൽകിയ സൂചനകൾ ഇതിന് കാരണമായി. പെപ് ഗ്വാർഡിയോളയെക്കുറിച്ചുള്ള താരത്തിന്റെ അഭിപ്രായവും ശ്രദ്ധേയമായി.

ലയണൽ മെസി ഇന്റർ മയാമി വിടാനൊരുങ്ങുന്നു; ബാല്യകാല ക്ലബ്ബിലേക്ക് മടങ്ങുമോ?
ലയണൽ മെസി ഇന്റർ മയാമി വിടാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഈ സീസണിനൊടുവിൽ താരം ക്ലബ്ബ് വിടുമെന്നാണ് സൂചന. ബാല്യകാല ക്ലബായ ന്യുവെൽസ് ഓൾഡ് ബോയ്സിലേക്കാണ് മെസി മടങ്ങുക എന്നാണ് വിവരം.

റയൽ മഡ്രിഡിന്റെ പുതിയ മിന്നും താരം: എൻഡ്രിക്കിന്റെ സ്വപ്നസാക്ഷാത്കാരം
റയൽ മഡ്രിഡിന്റെ താരനിബിഢമായ ടീമിലേക്ക് പുതിയൊരു മിന്നും താരം കൂടി എത്തിയിരിക്കുകയാണ്. ബ്രസീലിയൻ യുവതാരം എൻഡ്രിക്കിനെയാണ് സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ റയൽ അവതരിപ്പിച്ചത്. കിലിയൻ ...