Football News

ആഴ്സണൽ മുൻ താരം തോമസ് പാർട്ടി ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ടു
ആഴ്സണലിന്റെ മുൻ മിഡ്ഫീൽഡർ തോമസ് പാർട്ടി ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ടു. 2021-നും 2022-നും ഇടയിൽ നടന്ന സംഭവങ്ങളിൽ ലണ്ടൻ മെട്രോപൊളിറ്റൻ പൊലീസ് സർവീസ് അഞ്ച് ബലാത്സംഗ കുറ്റങ്ങളും ഒരു ലൈംഗികാതിക്രമ കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്. ഓഗസ്റ്റ് 5-ന് വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാകും.

അൽ നസറുമായുള്ള കരാർ പുതുക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; സോഷ്യൽ മീഡിയയിൽ പ്രതികരണം
സൗദി പ്രോ ലീഗ് ഫുട്ബോൾ ക്ലബ്ബായ അൽ നസറുമായുള്ള കരാർ ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ട് വർഷത്തേക്ക് കൂടി നീട്ടി. 2023 ജനുവരിയിൽ ക്ലബ്ബിലെത്തിയ താരം ഇതുവരെ 111 മത്സരങ്ങളിൽ നിന്ന് 99 ഗോളുകൾ നേടിയിട്ടുണ്ട്. ഫിഫ ക്ലബ് ലോകകപ്പിന് അൽ നാസറിന് യോഗ്യത നേടാൻ കഴിയാതെ വന്നത് അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.

ബാല്യകാല ക്ലബ്ബിലേക്ക് മടങ്ങിയെത്തി ഏഞ്ചൽ ഡി മരിയ
അർജന്റീനിയൻ ഫോർവേഡ് ഏഞ്ചൽ ഡി മരിയ തന്റെ ബാല്യകാല ക്ലബ്ബായ റൊസാരിയോ സെൻട്രലിൽ കളിക്കും. അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങുമെന്ന് അർജന്റീനിയൻ പ്രൈമറ ഡിവിഷൻ ക്ലബ് അറിയിച്ചു. 2005-ൽ റൊസാരിയോ സെൻട്രലിൽ ആണ് കരിയർ ആരംഭിച്ചത്.

പുതിയ കരാറില്ല; പരിശീലകന് ഒലെ വെര്ണറെ പുറത്താക്കി വെര്ഡര് ബ്രെമെന്
ജർമ്മൻ ക്ലബ്ബായ വെർഡർ ബ്രെമെൻ പരിശീലകൻ ഒലെ വെർണറെ പുറത്താക്കി. പുതിയ കരാർ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ക്ലബ്ബിന്റെ നടപടി. 2021 നവംബറിൽ പരിശീലകനായി ചുമതലയേറ്റ വെർണർക്ക് അടുത്ത സീസൺ വരെ കരാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കീഴിൽ ടീം മികച്ച പ്രകടനം നടത്തിയെങ്കിലും, ഈ സീസണിൽ യൂറോപ്യൻ യോഗ്യത നേടാൻ സാധിക്കാത്തത് തിരിച്ചടിയായി.

മുൻ കേരള ഫുട്ബോൾ താരം എ. നജീമുദ്ദീൻ അന്തരിച്ചു
മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ എ നജീമുദ്ദീൻ (73) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. 1975-ൽ സന്തോഷ് ട്രോഫിയിലെ മികച്ച താരത്തിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു.

CR7ന്റെ പാതയിൽ മകൻ; പോർച്ചുഗൽ അണ്ടർ 15 ടീമിന് വേണ്ടി ഇരട്ട ഗോളുകൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ
പോർച്ചുഗലിന്റെ അണ്ടർ 15 ടീമിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ ജൂനിയർ രണ്ട് ഗോളുകൾ നേടി. ക്രൊയേഷ്യയ്ക്കെതിരായ മത്സരത്തിൽ പോർച്ചുഗൽ 3-2ന് വിജയിച്ചു. അൽ നാസർ അക്കാദമിയിലെ താരം പിതാവിന്റെ 'സിയു' വിജയാഘോഷവും അനുകരിച്ചു.