Food Technology

asteroid rocks as space food

ബഹിരാകാശ യാത്രകളിലെ ഭക്ഷണ പ്രശ്നത്തിന് പുതിയ പരിഹാരം; ഛിന്നഗ്രഹങ്ങളിലെ പാറകൾ ആഹാരമാക്കാം

Anjana

ദീർഘകാല ബഹിരാകാശ യാത്രകളിലെ ഭക്ഷണ പ്രശ്നത്തിന് പുതിയ പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഛിന്നഗ്രഹങ്ങളിലെ പാറകളിൽ നിന്ന് കാർബൺ വേർതിരിച്ചെടുത്ത് ആഹാരമാക്കി മാറ്റാമെന്നാണ് പുതിയ നിർദേശം. ഇന്റർനാഷണൽ ജേണൽ ഓഫ് ആസ്ട്രോബയോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ നൂതന ആശയം അവതരിപ്പിച്ചിരിക്കുന്നത്.