Food Delivery
സ്വിഗിക്ക് കനത്ത തിരിച്ചടി: ഉപഭോക്താവിന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
സ്വിഗി വൺ ഉപഭോക്താവിൽ നിന്ന് അനധികൃതമായി ഉയർന്ന ഡെലിവറി ചാർജ് ഈടാക്കിയതിന് 35,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഹൈദരാബാദ് സ്വദേശി എമ്മാഡി സുരേഷ് ബാബുവിനാണ് നഷ്ടപരിഹാരം ലഭിക്കുക. യഥാർത്ഥ ദൂരത്തേക്കാൾ കൂടുതൽ കാണിച്ച് അധിക തുക ഈടാക്കിയതിനാണ് ശിക്ഷ.
സ്വിഗി പ്ലാറ്റ്ഫോം ഫീ 10 രൂപയായി ഉയർത്തി; സൊമാറ്റോയുടെ പാതയിൽ
ബെംഗളൂരു ആസ്ഥാനമായ സ്വിഗി പ്ലാറ്റ്ഫോം ഫീ 7 രൂപയിൽ നിന്ന് 10 രൂപയായി വർധിപ്പിച്ചു. സൊമാറ്റോയുടെ സമാന നീക്കത്തിന് പിന്നാലെയാണ് ഈ തീരുമാനം. പ്ലാറ്റ്ഫോം ഫീസിന് 18% ജിഎസ്ടി കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് 11.8 രൂപ നൽകേണ്ടി വരും.
സൊമാറ്റോ ജീവനക്കാർക്ക് 1.2 കോടി ഓഹരികൾ; ഇഎസ്ഒപി പ്രഖ്യാപിച്ചു
സൊമാറ്റോ തങ്ങളുടെ ജീവനക്കാർക്കായി പുതിയ ഇഎസ്ഒപി പ്രഖ്യാപിച്ചു. 11997768 ഓഹരികൾ നിശ്ചിത മാനദണ്ഡം പൂർത്തീകരിച്ച തൊഴിലാളികൾക്ക് നൽകും. തൊഴിലാളികൾക്ക് 330.17 രൂപയിൽ ഓഹരികൾ സ്വന്തമാക്കാം.
സ്വിഗ്ഗിയുടെ ‘ബോൾട്ട്’: 10 മിനിറ്റിനുള്ളിൽ ഭക്ഷണം വീട്ടിലെത്തും
സ്വിഗ്ഗി 'ബോൾട്ട്' എന്ന പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. 10 മിനിറ്റിനുള്ളിൽ ഭക്ഷണം എത്തിക്കുന്ന സേവനം. ആറ് പ്രധാന നഗരങ്ങളിൽ ഇപ്പോൾ ലഭ്യമാണ്.