കേരളത്തിൽ തുടരുന്ന കനത്ത മഴയെ തുടർന്ന് കാസറഗോഡ്, തൃശൂർ, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തുടർന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് മന്ത്രിമാർ അറിയിച്ചു.