Flood Alert

സലാൽ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന് ഇന്ത്യ; പാകിസ്താനിൽ പ്രളയ സാധ്യത
ചെനാബ് നദിയിലെ സലാൽ അണക്കെട്ടിന്റെ നാല് ഷട്ടറുകൾ തുറന്ന് ഇന്ത്യ. ഇതിലൂടെ പാകിസ്താനിലെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കനത്ത ജാഗ്രതയിൽ രാജസ്ഥാനും ഡൽഹിയിലും പഞ്ചാബിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജമ്മു കശ്മീരിൽ ഡ്രോൺ ആക്രമണശ്രമം തകർത്തെന്നും ഇന്ത്യൻ സേന അറിയിച്ചു.

തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു; 31 ജില്ലകളിൽ അലർട്ട്
തമിഴ്നാട്ടിലെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ടും 15 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തെങ്കാശി, തിരുനെൽവേലി ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു. ചെന്നൈയിലും മറ്റ് പല പ്രദേശങ്ങളിലും വെള്ളക്കെട്ടും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

മലങ്കര ഡാം ഷട്ടറുകൾ തുറന്നു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ ഉയർത്തി. കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും ആറ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

വയനാട്ടിൽ 150 വീടുകൾ നിർമിക്കുമെന്ന് മന്ത്രി ആർ ബിന്ദു; തൃശൂരിൽ ജാഗ്രതാ നിർദേശം
വയനാട്ടിൽ നാഷണൽ സർവീസ് സ്കീം വഴി 150 വീടുകൾ നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു പ്രഖ്യാപിച്ചു. സർവകലാശാലകളിലെയും സ്കൂളുകളിലെയും സെല്ലുകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുക. ...

കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു; കേന്ദ്ര ജല കമ്മീഷൻ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചു
കേരളത്തിലെ നദികളിൽ ജലനിരപ്പ് അപകടകരമായി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്ര ജല കമ്മീഷൻ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ...