Flight Services

Gulf airspace reopen

ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ വ്യോമപാത തുറന്നു; വിമാന സർവീസുകൾ പുനരാരംഭിച്ചു

നിവ ലേഖകൻ

ഖത്തർ, യുഎഇ, ബഹ്റൈൻ, കുവൈറ്റ് എന്നീ രാജ്യങ്ങൾ വ്യോമപാതകൾ തുറന്നു. ഇറാൻ ആക്രമണ ഭീഷണിയെ തുടർന്ന് അടച്ചിട്ട വ്യോമപാതയാണ് ഇപ്പോൾ തുറന്നിരിക്കുന്നത്. വിമാന സർവീസുകൾ പുനരാരംഭിച്ചതായി ഈ രാജ്യങ്ങൾ അറിയിച്ചു.

Airspace closure flights

മിഡിൽ ഈസ്റ്റ് വ്യോമാതിർത്തി അടച്ചു; തിരുവനന്തപുരം വിമാനത്താവളത്തിലെ സർവീസുകൾക്ക് മാറ്റം

നിവ ലേഖകൻ

മിഡിൽ ഈസ്റ്റിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ചില വിമാന സർവീസുകൾക്ക് മാറ്റം വരുത്തി. എയർ ഇന്ത്യ എക്സ്പ്രസ് ദമ്മാം, ദുബായ് എന്നിവിടങ്ങളിലേക്കുള്ള പുറപ്പെടൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി വിമാനങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.

flight services cancelled

പാക് പ്രകോപനം: 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു; 400-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കി

നിവ ലേഖകൻ

പാകിസ്താൻ ഭീകരവാദികളുടെ കേന്ദ്രങ്ങൾ തകർത്ത ഓപ്പറേഷന് സിന്ദൂറിന് പിന്നാലെ രാജ്യത്ത് അതീവ ജാഗ്രത. 27 വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു, 400-ൽ അധികം വിമാന സർവീസുകൾ റദ്ദാക്കി. സുരക്ഷ ശക്തമാക്കുന്നതിൻ്റെ ഭാഗമായി അമൃത്സർ വിമാനത്താവളം അനിശ്ചിതകാലത്തേക്ക് അടച്ചു.

Air India passenger

ബെംഗളൂരുവിൽ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരനെ ഇറക്കിവിട്ടു; കാരണം വ്യക്തമാക്കാതെ എയർ ഇന്ത്യ

നിവ ലേഖകൻ

ബെംഗളൂരുവിൽ എയർ ഇന്ത്യ വിമാനത്തിൽ നിന്ന് യാത്രക്കാരനെ പുറത്തിറക്കി. ദില്ലിക്ക് പോകേണ്ട എഐ 2820 വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. മെയ് ഏഴ് മുതൽ ഒമ്പത് വിമാനത്താവളങ്ങൾ അടച്ചതിനാൽ വിമാന സർവീസുകളിൽ മാറ്റമുണ്ട്.