Flight Cancellation

ഇൻഡിഗോ പ്രതിസന്ധി: റെയിൽവേയുടെ ആശ്വാസയാത്ര; ഇന്ന് 6 സ്പെഷ്യൽ ട്രെയിനുകൾ
ഇൻഡിഗോ വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. പ്രധാന റൂട്ടുകളിൽ സർവീസ് നടത്താനായി ഇന്നും നാളെയുമായി 6 സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടാകും. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകൾ ചേർത്തു.

വിമാന സർവീസ് റദ്ദാക്കിയതിൽ ഖേദം പ്രകടിപ്പിച്ച് ഇൻഡിഗോ; യാത്രക്കാർക്ക് റീഫണ്ട് നൽകും
വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ ബുദ്ധിമുട്ട് നേരിട്ടതിൽ ഇൻഡിഗോ അധികൃതർ മാപ്പ് പറഞ്ഞു. റദ്ദാക്കിയ സർവീസുകളുടെ റീഫണ്ട് യാത്രക്കാർക്ക് തിരികെ ലഭിക്കും. കുടുങ്ങിക്കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും തുടർ യാത്രാസൗകര്യങ്ങളും ഒരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.

ലക്ഷദ്വീപിൽ വിമാനം റദ്ദാക്കി: നാൽപ്പതിലധികം യാത്രക്കാർ അഗതി വിമാനത്താവളത്തിൽ കുടുങ്ങി
ലക്ഷദ്വീപിലെ അഗതി വിമാനത്താവളത്തിൽ നാൽപ്പതിലധികം യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു. അലൈൻസ് എയർ വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതാണ് കാരണം. യാത്രക്കാർക്ക് ഭക്ഷണവും വെള്ളവും ലഭിക്കാത്ത സ്ഥിതിയാണ്.

കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി
കരിപ്പൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ കുറവ് മൂലമാണ് സർവീസുകൾ റദ്ദാക്കിയത്. ഷാർജയിലേക്കും അബുദാബിയിലേക്കുമുള്ള രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. വൈകുന്നേരം 6 മണിക്കും ...