Flight Accident

വിമാന അപകടം; അന്വേഷണ സംഘത്തിൽ പൈലറ്റുമാരെയും ഉൾപ്പെടുത്തണമെന്ന് അസോസിയേഷൻ
എയർ ഇന്ത്യ വിമാന അപകടത്തിൽ വിദഗ്ധരായ പൈലറ്റുമാരെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്ന് പൈലറ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പൈലറ്റുമാരുടെ ഭാഗത്തുനിന്നുള്ള വാദങ്ങളും, വ്യോമയാന വിദഗ്ദ്ധരുടെ അഭിപ്രായങ്ങളും കണക്കിലെടുത്ത് ഒരു ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൂടാതെ കോക്ക്പിറ്റ് വോയിസ് റെക്കോർഡറിൻ്റെ പൂർണ്ണമായ വിവരങ്ങൾ പുറത്തുവിടണമെന്നും പൈലറ്റുമാർ ആവശ്യപ്പെട്ടു.

അഹമ്മദാബാദ് വിമാന അപകടം: സാങ്കേതിക തകരാറില്ലെന്ന് എയർ ഇന്ത്യ സിഇഒ
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ ബോയിംഗ് വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്ന് സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്സുകളും കണ്ടെടുത്തിട്ടുണ്ട്. യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടുകളിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

അഹമ്മദാബാദ് വിമാന അപകടം: AI 171 വിമാനത്തിന്റെ നമ്പർ ഉപേക്ഷിച്ച് എയർ ഇന്ത്യ
അഹമ്മദാബാദ് വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ തങ്ങളുടെ AI 171 വിമാനത്തിന്റെ നമ്പർ ഉപേക്ഷിക്കാൻ തീരുമാനിച്ചു. യാത്രക്കാർക്കുണ്ടായ മാനസിക ആഘാതം ലഘൂകരിക്കുന്നതിനും ദുരന്തത്തിൻ്റെ ഓർമ്മകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനം. അപകടത്തെ തുടര്ന്ന് രാജ്യത്ത് സർവീസ് നടത്തുന്ന എല്ലാ ബോയിംഗ് 787 ശ്രേണിയിൽപ്പെട്ട വിമാനങ്ങളിലും സുരക്ഷാ പരിശോധന കർശനമാക്കിയിട്ടുണ്ട്.