കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) സംഘടിപ്പിച്ച ത്രിദിന മത്സ്യമേള വിജയകരമായി ആരംഭിച്ചു. സീഫുഡ് ഫെസ്റ്റ്, നാടൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന, സാങ്കേതികവിദ്യാ പ്രദർശനം എന്നിവയാണ് മേളയിലെ പ്രധാന ആകർഷണങ്ങൾ. മത്സ്യകൃഷിയുടെ വികസനത്തിന് മേള സഹായകമാകുമെന്നാണ് പ്രതീക്ഷ.