Fire accident

തിരുവല്ല ബീവറേജസ് ഗോഡൗണിൽ തീപിടിത്തം; കോടികളുടെ നാശനഷ്ടം
തിരുവല്ല പുളിക്കീഴ് ബീവറേജസ് ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ കോടികളുടെ നാശനഷ്ടം. അറ്റകുറ്റപ്പണിക്കിടെ വെൽഡിംഗിൽ നിന്നുള്ള തീപ്പൊരിയിൽ നിന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ എക്സൈസ് മന്ത്രി എം.ബി. രാജേഷ് സി.എം.ഡിക്ക് നിർദ്ദേശം നൽകി.

കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് റിപ്പോർട്ട് ഇന്ന്
കോഴിക്കോട് മെഡിക്കൽ കോളേജിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്തിമ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. തിരുവനന്തപുരം ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർക്കാണ് റിപ്പോർട്ട് നൽകുക. ഫയർഫോഴ്സിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും റിപ്പോർട്ടുകൾ ലഭിച്ച ശേഷം അത്യാഹിത വിഭാഗത്തിൻ്റെ തുടർപ്രവർത്തനങ്ങളിൽ തീരുമാനമെടുക്കും.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷോർട്ട് സർക്യൂട്ട്: രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ്
കോഴിക്കോട് മെഡിക്കൽ കോളേജിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ എന്നയാളുടെ മരണത്തിലാണ് കേസ്. ഷോർട്ട് സർക്യൂട്ടിന് പിന്നാലെ വെന്റിലേറ്റർ സഹായം നഷ്ടപ്പെട്ടതാണ് മരണകാരണമെന്ന് കുടുംബം ആരോപിക്കുന്നു.

ഡൽഹിയിലെ ചേരിയിൽ തീപിടുത്തം: രണ്ട് കുട്ടികൾ മരിച്ചു
ഡൽഹിയിലെ രോഹിണി സെക്ടർ 17 ലെ ചേരിയിൽ വൻ തീപിടുത്തം. രണ്ട് കുട്ടികൾ മരിച്ചു, 400 ലധികം കുടിലുകൾ കത്തിനശിച്ചു. അപകടകാരണം ഇനിയും വ്യക്തമല്ല.

പാലക്കാട്: നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറുവയസ്സുകാരന് പൊള്ളൽ
മണ്ണാർക്കാട് ചന്തപ്പടിയിൽ നിർത്തിയിട്ട സ്കൂട്ടറിന് തീപിടിച്ച് ആറുവയസ്സുകാരന് പൊള്ളലേറ്റു. നായടിക്കുന്ന് സ്വദേശിയായ ഹംസയുടെ മകൻ ഹനാനാണ് പൊള്ളലേറ്റത്. കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കൊച്ചി കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം; അഗ്നിശമന സേന പോരാട്ടം തുടരുന്നു
കൊച്ചി കാക്കനാട് ആക്രി കടയിൽ വൻ തീപിടുത്തം ഉണ്ടായി. വെൽഡിങ്ങിനിടെയാണ് തീ പടർന്നതെന്ന് സൂചന. ഫയർഫോഴ്സ് യൂണിറ്റുകൾ തീയണയ്ക്കാൻ ശ്രമിക്കുന്നു.

ആലുവയിലെ ഐ ബെൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടുത്തം; ഫയർഫോഴ്സ് രംഗത്ത്
ആലുവ തോട്ടുമുക്കത്ത് ഐ ബെൽ ഇലക്ട്രോണിക് ഷോപ്പിൽ വൻ തീപിടുത്തം ഉണ്ടായി. ഷോറൂമിന്റെ മുകളിലത്തെ നിലയിൽ തുടങ്ങിയ തീ പൂർണമായും കത്തിനശിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമിക്കുന്നുണ്ട്.

നീലേശ്വരം തെയ്യം കെട്ട് മഹോത്സവത്തിൽ തീപിടുത്തം; 154 പേർക്ക് പരിക്ക്
കാസർഗോഡ് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് തെയ്യം കെട്ട് മഹോത്സവത്തിനിടെ വെടിപ്പുരയ്ക്ക് തീപിടിച്ച് അപകടമുണ്ടായി. 154 പേർക്ക് പൊള്ളലും പരുക്കുമേറ്റു. 97 പേര് ചികിത്സയിലാണ്, എട്ടുപേരുടെ നില ഗുരുതരം.

കായംകുളത്തേക്കുള്ള യാത്രയ്ക്കിടെ കെഎസ്ആർടിസി ബസിൽ തീപിടിത്തം; യാത്രക്കാർ രക്ഷപ്പെട്ടു
പുനലൂരിൽ നിന്ന് കായംകുളത്തേക്ക് പോയ കെഎസ്ആർടിസി ബസിൽ തീപിടിത്തമുണ്ടായി. എഞ്ചിന്റെ ഭാഗത്ത് നിന്ന് പെട്ടെന്ന് തീ കത്തി പുക ഉയർന്നു. യാത്രക്കാരും ജീവനക്കാരും സുരക്ഷിതമായി രക്ഷപ്പെട്ടു.

തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം; അട്ടിമറി സാധ്യത അന്വേഷിക്കണമെന്ന് ദേവസ്വം
തൃശൂർ പാറമേക്കാവ് അഗ്രശാലയിൽ തീപിടുത്തം ഉണ്ടായി. മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. തീപിടുത്തത്തിന് പിന്നിൽ അട്ടിമറി ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടു.

കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു
കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീ പിടിച്ചു. യാത്രക്കാർ സുരക്ഷിതമായി പുറത്തിറങ്ങി. നാദാപുരത്ത് നിന്നുള്ള ഫയർഫോഴ്സ് തീ അണച്ചു.

തായ്ലാൻഡിൽ സ്കൂൾ ബസ് അപകടം: 23 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
തായ്ലാൻഡിൽ സ്കൂൾ വിനോദയാത്രയിൽ നിന്ന് മടങ്ങുകയായിരുന്ന വിദ്യാർത്ഥികളുടെ ബസ് അപകടത്തിൽപ്പെട്ട് 23 പേർ മരിച്ചു. ടയർ പൊട്ടി തൂണിൽ ഇടിച്ച ബസ് അഗ്നിഗോളമായി മാറി. 16 കുട്ടികളും മൂന്ന് അധ്യാപകരും രക്ഷപ്പെട്ടു, എട്ട് പേരെ പൊള്ളലേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.