FinancialCrisis

ജീവനക്കാർക്ക് ഒരു ലക്ഷം കോടി കുടിശ്ശിക; സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് വി.ഡി. സതീശൻ

നിവ ലേഖകൻ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ജീവനക്കാർക്കും പെൻഷൻകാർക്കുമായി ഒരു ലക്ഷം കോടി രൂപ കുടിശ്ശികയുണ്ടെന്നും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. നികുതി പിരിവിലെ വീഴ്ചയും ധനവിനിയോഗത്തിലെ പാളിച്ചകളും അദ്ദേഹം ചൂണ്ടിക്കാട്ടി.

KTU financial crisis

സാങ്കേതിക സർവകലാശാലയിൽ സാമ്പത്തിക പ്രതിസന്ധി; ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ച് വിസി

നിവ ലേഖകൻ

സാങ്കേതിക സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി വൈസ് ചാൻസലർ ഫിനാൻസ് കമ്മിറ്റി യോഗം വിളിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടങ്ങിയതിനെ തുടർന്നാണ് അടിയന്തര നടപടി. ഫിനാൻസ് കമ്മിറ്റി യോഗത്തിന് ശേഷം സിൻഡിക്കേറ്റ് യോഗം ചേർന്ന് ബജറ്റ് അംഗീകരിക്കുന്നതോടെ പ്രതിസന്ധിക്ക് പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.