സിനിമകളിലെ അക്രമവും മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന പ്രവണതകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. ആവിഷ്കാര സ്വാതന്ത്ര്യം കണക്കിലെടുക്കുമ്പോൾ സർക്കാരിന്റെ ഇടപെടലിന് പരിമിതിയുണ്ടെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സെൻസർ ബോർഡിന്റെ ശ്രദ്ധയിൽ പരാതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.