29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ 177 ചിത്രങ്ങളിൽ 52 എണ്ണം സ്ത്രീ സംവിധായകരുടേതാണ്. മലയാളി വനിതാ സംവിധായകരുടെ ചിത്രങ്ങളും അന്താരാഷ്ട്ര തലത്തിൽ പ്രശംസ നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. 'ഫീമെയിൽ ഗെയ്സ്' എന്ന പ്രത്യേക വിഭാഗവും മേളയുടെ സവിശേഷതയാണ്.