Headlines

Yavanika 4K re-release
Cinema

കെ ജി ജോർജിന്റെ ‘യവനിക’ 4കെ ഡിജിറ്റൽ രൂപത്തിൽ വീണ്ടും തിയേറ്ററുകളിലേക്ക്

സംവിധായകൻ കെ ജി ജോർജിന്റെ ഒന്നാം ചരമവാർഷികത്തിൽ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് ചിത്രമായ ‘യവനിക’ 42 വർഷങ്ങൾക്ക് ശേഷം വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഫിലിം ഫോർമാറ്റിൽ നിന്ന് 4കെ ഡിജിറ്റൽ രൂപത്തിലേക്കുള്ള പരിവർത്തന പ്രക്രിയ നടന്നുവരികയാണ്. കെ ജി ജോർജിന്റെ മകൾ താര ജോർജ് രൂപം നൽകിയ പ്രൊഡക്ഷൻ കമ്പനിയുടെ നേതൃത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.