Film producers

നിർമ്മാതാക്കളുടെ സംഘടനയിൽ രാകേഷ് പാനലിന്റെ വിജയം; പ്രതികരണവുമായി സാന്ദ്ര തോമസ്
നിർമ്മാതാക്കളുടെ സംഘടനയിലെ തിരഞ്ഞെടുപ്പിൽ ബി രാകേഷ് പാനൽ വിജയിച്ചു. സാന്ദ്ര തോമസിന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള നോമിനേഷൻ തള്ളിപ്പോയിരുന്നു. താൻ പോരാട്ടം തുടരുമെന്നും എതിർ ശബ്ദമുണ്ടാക്കാൻ സാധിച്ചുവെന്നും സാന്ദ്ര തോമസ് പ്രതികരിച്ചു.

നിർമ്മാതാക്കളുടെ സംഘടനയിൽ സാന്ദ്ര തോമസിന് സീറ്റില്ല; പിന്നിൽ ഗൂഢാലോചനയെന്ന് ആരോപണം
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പത്രിക തള്ളിയതിനെതിരെ സാന്ദ്ര തോമസ് രംഗത്ത്. ട്രഷറർ, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കുള്ള പത്രികയാണ് സാന്ദ്ര സമർപ്പിച്ചത്. തന്റെ പത്രിക തള്ളിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ചിലരുടെ 'ഗുണ്ടായിസ'മാണ് ഇതിന് പിന്നിലെന്നും സാന്ദ്ര ആരോപിച്ചു.

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് മത്സരിക്കും. ഓഗസ്റ്റ് 14-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംഘടനയിലെ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കുമെന്നും സാന്ദ്ര അറിയിച്ചു.

സുരേഷ് കുമാറിന് പിന്തുണയുമായി നിർമ്മാതാക്കൾ
സുരേഷ് കുമാറിന്റെ പ്രസ്താവനകൾ സംഘടനയുടെ തീരുമാനപ്രകാരമാണെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. ആൻ്റണി പെരുമ്പാവൂരിന്റെ വിമർശനങ്ങൾ അനുചിതമാണെന്നും അവർ ചൂണ്ടിക്കാട്ടി. സംഘടനയ്ക്കെതിരായുള്ള നീക്കങ്ങൾ പ്രതിരോധിക്കുമെന്നും അസോസിയേഷൻ പറഞ്ഞു.

മലയാള സിനിമാ വ്യവസായം 700 കോടി നഷ്ടത്തിൽ; ചെലവ് ചുരുക്കാൻ നിർമാതാക്കളുടെ ആഹ്വാനം
2024-ൽ മലയാള സിനിമാ വ്യവസായം 700 കോടി രൂപയുടെ നഷ്ടം നേരിട്ടു. 199 പുതിയ ചിത്രങ്ങളിൽ 26 എണ്ണം മാത്രമാണ് വിജയം കണ്ടത്. നിർമാണ ചെലവ് കുറയ്ക്കാനും അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കാനും നിർമാതാക്കൾ ആവശ്യപ്പെട്ടു.