Film Policy

സിനിമാ നയം ജനുവരിക്കകം; ചർച്ചകൾക്ക് തുടക്കമിട്ട് സർക്കാർ
സിനിമാ കോൺക്ലേവിന് പിന്നാലെ സിനിമാ നയ രൂപീകരണ ചർച്ചകളിലേക്ക് സർക്കാർ കടക്കുന്നു. ജനുവരിക്കകം സിനിമാ നയം രൂപീകരിക്കാൻ കഴിയുമെന്നാണ് നിലവിലെ നീക്കങ്ങൾ. കോൺക്ലേവിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ക്രോഡീകരിക്കുന്നതാണ് സർക്കാരിൻ്റെ പ്രധാന ലക്ഷ്യം.

സിനിമ കോൺക്ലേവിന് ഇന്ന് സമാപനം; സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര നയരൂപീകരണത്തിന്റെ ഭാഗമായുള്ള സിനിമ കോൺക്ലേവ് ഇന്ന് സമാപിക്കും. രണ്ടു ദിവസങ്ങളിലായി തിരുവനന്തപുരത്ത് നടക്കുന്ന കോൺക്ലേവിൽ 600 ഓളം പ്രതിനിധികൾ പങ്കെടുക്കുന്നു. സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

സിനിമ നയം ഉടൻ രൂപീകരിക്കും; അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് കൂടുതൽ സ്ത്രീകൾ വരട്ടെ: മന്ത്രി സജി ചെറിയാൻ
കേരള ഫിലിം കോൺക്ലേവിന് ശേഷം രണ്ട് മാസത്തിനുള്ളിൽ സിനിമ നയം രൂപീകരിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. സിനിമാ മേഖലയിലുള്ളവരുടെ അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം മാത്രമേ സിനിമാ നയം നടപ്പാക്കുകയുള്ളൂ എന്ന് മന്ത്രി അറിയിച്ചു. സിനിമയിലെ സാങ്കേതിക രംഗത്തേക്ക് സ്ത്രീകളെ പ്രോത്സാഹിപ്പിക്കുമെന്നും ലഹരി ഉപയോഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കേരള ഫിലിം പോളിസി കോൺക്ലേവിന് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്രമേഖലയുടെ വിവിധ വശങ്ങൾ കോൺക്ലേവിൽ ചർച്ച ചെയ്യും.

കേരള ഫിലിം പോളിസി കോൺക്ലേവിന് നാളെ തുടക്കം; ഉദ്ഘാടനം മുഖ്യമന്ത്രി
കേരള ഫിലിം പോളിസി കോൺക്ലേവിന് നാളെ തിരുവനന്തപുരത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര നയം രൂപീകരിക്കുന്നതിനുള്ള കോൺക്ലേവിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒമ്പതോളം വിഷയങ്ങളിൽ ചർച്ചകൾ നടക്കും. നടൻ മോഹൻലാലും സുഹാസിനി മണിരത്നവും മുഖ്യാതിഥികളായിരിക്കും.

കേരള ഫിലിം പോളിസി കോൺക്ലേവിന് ഒരുങ്ങി; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
സംസ്ഥാന സർക്കാരിൻ്റെ സിനിമാ നയ രൂപീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള ഫിലിം പോളിസി കോൺക്ലേവിൻ്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നു. 2025 ഓഗസ്റ്റ് 2, 3 തീയതികളിൽ കേരള നിയമസഭാ സമുച്ചയത്തിൽ വെച്ച് നടക്കുന്ന കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സിനിമാ മേഖലയിലെ വിവിധ വിഷയങ്ങളിൽ വിദഗ്ധർ ചർച്ചകൾ നടത്തും.

മലയാള സിനിമയ്ക്ക് പുതിയ നയം: മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു
ഫിലിം പോളിസി കോൺക്ലേവിലൂടെ മലയാള സിനിമയുടെ നിർണായക ഘട്ടത്തിന് സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. എല്ലാവരെയും ഉൾപ്പെടുത്തി സിനിമ നയം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ആറുമാസത്തിനുള്ളിൽ നയ രൂപീകരണം പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

സിനിമാ നയരൂപീകരണം: ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി, 75 സംഘടനകളുമായി സംവാദം
കേരള സർക്കാരിന്റെ സിനിമാ നയരൂപീകരണത്തിന്റെ ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. 75 സംഘടനകളുമായി സംവദിച്ച് 429 ചലച്ചിത്രപ്രവർത്തകരുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു. രണ്ടാം ഘട്ടം IFFK-ക്ക് ശേഷം ആരംഭിക്കും.

സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം. മുകേഷിനെ മാറ്റി; കൊച്ചിയിൽ കോൺക്ലേവ് നടത്താൻ തീരുമാനം
സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് എം. മുകേഷിനെ മാറ്റി. നവംബറിൽ കൊച്ചിയിൽ വിപുലമായ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനം. പ്രതിപക്ഷവും ഡബ്ലിയുസിസിയും കോൺക്ലേവിനെതിരെ രംഗത്ത്.