Film Jury

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജൂറി ചെയർമാനായി പ്രകാശ് രാജ്
നിവ ലേഖകൻ
2024-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. സംവിധായകരായ രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് എന്നിവർ പ്രാഥമിക വിധി നിർണയ സമിതിയിലെ സബ് കമ്മിറ്റികളുടെ ചെയർമാൻമാരായിരിക്കും. 128 സിനിമകളാണ് ഇത്തവണ പുരസ്കാരത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്നത്.

29-ാമത് രാജ്യാന്തര ചലച്ചിത്രമേള: പ്രമുഖ സിനിമാ പ്രതിഭകൾ അന്താരാഷ്ട്ര ജൂറിയിൽ
നിവ ലേഖകൻ
29-ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ അന്താരാഷ്ട്ര ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. ഫ്രഞ്ച് ഛായാഗ്രാഹക ആഗ്നസ് ഗൊദാർദ് ജൂറിയുടെ ചെയർപേഴ്സണായി. മാർക്കോസ് ലോയ്സ, നാനാ ജോർജഡ്സെ, മിഖായേൽ ഡോവ്ലാത്യൻ, മൊഞ്ചുൾ ബറുവ എന്നിവർ മറ്റ് ജൂറി അംഗങ്ങൾ.