Film Industry Controversy

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു
സംവിധായകൻ രഞ്ജിത്ത് കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വെച്ചു. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടർന്നാണ് ഈ നടപടി. എൽഡിഎഫിലെ ഒരു വിഭാഗത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് രഞ്ജിത്ത് രാജി വെച്ചത്.

സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ല; രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുകേഷ്
കലാരംഗത്തെ സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി വേണമെന്ന് നടൻ മുകേഷ് പറഞ്ഞു. സിനിമയിൽ പവർ ഗ്രൂപ്പ് വരാൻ ഇടയില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രഞ്ജിത്തിനെതിരായ ആരോപണങ്ങളിൽ സർക്കാർ ഇടപെടുമെന്നാണ് കരുതുന്നതെന്നും മുകേഷ് വ്യക്തമാക്കി.

സജി ചെറിയാനെതിരെ രൂക്ഷ വിമർശനവുമായി സാന്ദ്രാ തോമസ്; മന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യം
സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ നടിയും നിർമാതാവുമായ സാന്ദ്രാ തോമസ് രൂക്ഷ വിമർശനം ഉന്നയിച്ചു. സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന മന്ത്രിയുടെ നിലപാട് അപലപനീയമാണെന്ന് സാന്ദ്രാ കുറ്റപ്പെടുത്തി. മന്ത്രി രാജിവയ്ക്കണമെന്നും അവർ ആവശ്യപ്പെട്ടു.

രഞ്ജിത്തിനെതിരെ കേസെടുക്കാൻ രേഖാമൂലം പരാതി വേണമെന്ന് മന്ത്രി സജി ചെറിയാൻ
സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ഉന്നയിച്ച ആരോപണത്തിൽ കേസെടുക്കാനാകില്ലെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. രേഖാമൂലം പരാതി ലഭിച്ചാൽ മാത്രമേ നടപടി സ്വീകരിക്കാനാകൂ എന്നും മന്ത്രി പറഞ്ഞു. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റുന്ന കാര്യത്തിൽ പിന്നീട് രാഷ്ട്രീയ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആസിഫ് അലി വിവാദം: രമേശ് നാരായണൻ വിശദീകരണവുമായി രംഗത്ത്
സംഗീത സംവിധായകൻ രമേശ് നാരായണൻ തന്റെ ജീവിതത്തിൽ ആരെയും അപമാനിച്ചിട്ടില്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശമില്ലെന്നും വ്യക്തമാക്കി. ആസിഫ് അലി തനിക്ക് ഏറെ ഇഷ്ടമുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. എം. ...