Headlines

Aruna Vasudev
Kerala News, National

ഏഷ്യൻ സിനിമയുടെ മാതാവ് അരുണ വാസുദേവ് അന്തരിച്ചു

പ്രമുഖ ഇന്ത്യൻ നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് 88-ാം വയസ്സിൽ അന്തരിച്ചു. ഏഷ്യൻ സിനിമയുടെ മാതാവ് എന്നറിയപ്പെട്ടിരുന്ന അവർ നിരവധി ഹ്രസ്വ ഡോക്യുമെന്ററികൾ നിർമിച്ചിട്ടുണ്ട്. പാരീസ് സർവകലാശാലയിൽ നിന്ന് സിനിമയിലും സെൻസർഷിപ്പിലും ഡോക്ടറേറ്റ് നേടിയ അരുണ വാസുദേവിന്റെ വിയോഗം ഏഷ്യൻ സിനിമാ ലോകത്തിന് വലിയ നഷ്ടമാണ്.