Film Chamber

ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും സജി നന്ത്യാട്ട് രാജി വെച്ചു
ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും നിർമാതാവ് സജി നന്ത്യാട്ട് രാജി വെച്ചു. സംഘടനയിലെ ചില അംഗങ്ങളുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാൻ ചിലർ തനിക്കെതിരെ വ്യാജ പരാതി നൽകിയെന്നും അദ്ദേഹം ആരോപിച്ചു.

സജി നന്ത്യാട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു
ഫിലിം ചേംബർ ജനറൽ സെക്രട്ടറി സ്ഥാനം സജി നന്ത്യാട്ട് രാജി വെച്ചത് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നൽകിയ പത്രിക തള്ളിയതുമായി ബന്ധപെട്ടുണ്ടായ വിവാദങ്ങൾക്കിടയിലാണ് സജി നന്ത്യാട്ടിന്റെ രാജി. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് രണ്ട് സിനിമകളേ നിർമ്മിച്ചിട്ടുള്ളൂ അധികൃതർ കണ്ടെത്തിയിരുന്നു.

ഉറപ്പ് പാലിച്ചില്ലെങ്കിൽ സമരം; സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്ന് ഫിലിം ചേംബർ
നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഫിലിം ചേംബർ വീണ്ടും സമരത്തിലേക്ക്. ജൂലൈ 15ന് സൂചന പണിമുടക്ക് നടത്താൻ തീരുമാനിച്ചു. ഓഗസ്റ്റിലെ സിനിമാ കോൺക്ലേവ് ബഹിഷ്കരിക്കുമെന്നും ഫിലിം ചേംബർ അറിയിച്ചു. പ്രശ്നം പരിഹരിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിലാണ് പ്രതിഷേധം.

ഷൈൻ ടോം വിവാദം: ഫെഫ്കയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഫിലിം ചേംബർ
ഷൈൻ ടോം ചാക്കോ വിവാദത്തിൽ ഫെഫ്കയുടെ ഇടപെടലിനെ രൂക്ഷമായി വിമർശിച്ച് ഫിലിം ചേംബർ. ഷൈൻ ടോം ചാക്കോയെ വിളിച്ചുവരുത്താൻ ഫെഫ്ക ആരാണെന്ന് ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ചോദിച്ചു. തെളിവെടുപ്പിനിടെ ഫെഫ്കെ നടത്തിയ ഇടപെടൽ ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിനിമയിലെ അക്രമങ്ങൾ: സെൻസർ ബോർഡിന്റെ നിയന്ത്രണം അനിവാര്യമെന്ന് ഫിലിം ചേംബർ
സിനിമയിലെ അക്രമങ്ങൾ സമൂഹത്തെ സ്വാധീനിക്കുമെന്ന് ഫിലിം ചേംബർ. സെൻസർ ബോർഡിന്റെ നിയന്ത്രണം അനിവാര്യമാണെന്നും ചേംബർ അഭിപ്രായപ്പെട്ടു. ഈ മാസം 10-ന് മന്ത്രി സജി ചെറിയാനുമായി ചർച്ച നടത്തുമെന്നും അറിയിച്ചു.

മലയാള സിനിമയിൽ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ച് ഫിലിം ചേംബർ
സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഒരു ദിവസത്തെ സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു. സമര തീയതി പിന്നീട് തീരുമാനിക്കും. നിർമ്മാതാക്കളുടെ സംഘടനയുടെ വിവിധ ആവശ്യങ്ങൾ ചർച്ച ചെയ്തതിന് ശേഷമാണ് തീരുമാനം.

സിനിമാ സമരത്തിന് പിന്തുണയില്ലെന്ന് എ.എം.എം.എ.
സിനിമാ മേഖലയിലെ സമരത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് എ.എം.എം.എ തീരുമാനിച്ചു. വേതന ചർച്ചകൾക്ക് സംഘടന തയ്യാറാണെന്ന് അറിയിച്ചു. ഫിലിം ചേംബർ ഇന്ന് യോഗം ചേരും.