Film Ban

Empuraan film screening

എമ്പുരാൻ പ്രദർശനത്തിന് ഹൈക്കോടതിയുടെ അനുമതി

നിവ ലേഖകൻ

എമ്പുരാൻ സിനിമയുടെ പ്രദർശനം തുടരാമെന്ന് ഹൈക്കോടതി വിധിച്ചു. രാജ്യവിരുദ്ധതയും മതവിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാവ് നൽകിയ ഹർജി തള്ളി. ഹർജിക്കാരന്റെ ഉദ്ദേശ്യശുദ്ധിയിൽ സംശയം പ്രകടിപ്പിച്ച കോടതി, പബ്ലിസിറ്റിക്കു വേണ്ടിയാണ് ഹർജിയെന്നും വിമർശിച്ചു.

Marco film ban

മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശന വിലക്ക്: സെൻസർ ബോർഡിനെതിരെ കാതോലിക്കാ ബാവാ

നിവ ലേഖകൻ

മാർക്കോ സിനിമയുടെ സാറ്റലൈറ്റ് പ്രദർശനത്തിന് അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വൈകി ഉദിച്ച വിവേകമാണെന്ന് കാതോലിക്കാ ബാവാ. സിനിമയുടെ റിലീസിന് മുൻപ് കർശന നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ അക്രമരംഗങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിപണിയിൽ വിഷം വിറ്റ ശേഷം വിൽപ്പനക്കാരനെതിരെ കേസെടുക്കുന്നതു പോലെയാണ് സെൻസർ ബോർഡ് നടപടിയെന്നും കാതോലിക്കാ ബാവാ വിമർശിച്ചു.