FIFA Club

ഫിഫ ക്ലബ് ലോകകപ്പ്: ഫ്ലമിംഗോയുടെ മുന്നേറ്റത്തില് ചെല്സിക്ക് തോല്വി
ഫിഫ ക്ലബ് ലോകകപ്പില് ഫ്ലമിംഗോ ചെല്സിയെ തോല്പ്പിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകള്ക്കാണ് ഫ്ലമിംഗോയുടെ വിജയം. മറ്റ് മത്സരങ്ങളില് ബെന്ഫിക്കയും ബയേണ് മ്യൂണിക്കും വിജയം നേടി.

ഫിഫ ക്ലബ് ലോകകപ്പ്: ഇന്ന് ചെൽസി-ഫ്ലമെംഗോ പോരാട്ടം, നാളെ ബയേൺ-ബൊക്ക ജൂനിയേഴ്സ് മത്സരം
ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് ചെൽസി ഫ്ലമെംഗോയെ നേരിടും. ബെൻഫിക്കയും ഓക്ലാൻഡ് സിറ്റിയും തമ്മിലും മത്സരം നടക്കും. നാളെ രാവിലെ ബയേൺ-ബൊക്ക ജൂനിയേഴ്സ് മത്സരം നടക്കും.

ഫിഫ ക്ലബ് ലോകകപ്പിൽ പിഎസ്ജിയ്ക്ക് തോൽവി; ബൊട്ടാഫോഗോയ്ക്ക് വിജയം
ഫിഫ ക്ലബ് ലോകകപ്പിൽ ബ്രസീലിയൻ ക്ലബ് ബൊട്ടാഫോഗോയോട് പാരീസ് സെന്റ് ജെർമെയ്ൻ പരാജയപ്പെട്ടു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബൊട്ടാഫോഗോയുടെ വിജയം. മെയ് മൂന്നിന് ശേഷമുള്ള പി എസ് ജിയുടെ ആദ്യത്തെ തോൽവിയാണിത്. ഇഗോർ ജീസസ് ആണ് ബൊട്ടാഫോഗോയുടെ വിജയ ഗോൾ നേടിയത്.

ഫിഫ ക്ലബ് ലോകകപ്പ്: മെസ്സിയുടെ ഇന്റര് മയാമി ഇന്നിറങ്ങുന്നു
ഫിഫ ക്ലബ് ലോകകപ്പിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമി ഇന്ന് പോർച്ചുഗീസ് ക്ലബ് പോർട്ടോയെ നേരിടും. ആദ്യ ജയം ലക്ഷ്യമിട്ടാണ് മയാമി ഇറങ്ങുന്നത്. ഇന്ത്യൻ സമയം രാത്രി 12.30നാണ് മത്സരം.

ഫിഫ ക്ലബ് ലോകകപ്പിൽ കടുത്ത ചൂട്; കളിക്കാർക്കും പരിശീലകർക്കും ആശങ്ക
ഫിഫ ക്ലബ് ലോകകപ്പിൽ കടുത്ത ചൂട് കളിക്കാരെയും പരിശീലകരെയും വലയ്ക്കുന്നു. യുഎസിലെ ടൂർണമെന്റിലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥക്കെതിരെ കളിക്കാർ രംഗത്ത്. ഉച്ചയ്ക്ക് 12 മണിക്കുള്ള മത്സരങ്ങൾ താങ്ങാനാവുന്നില്ലെന്നും പരാതി.

ഫിഫ ക്ലബ് ലോകകപ്പ്: ഓക്ക്ലാൻഡിനെ തകർത്ത് ബയേൺ മ്യൂണിക്ക് മുന്നേറ്റം
ഫിഫ ക്ലബ് ലോകകപ്പിൽ ന്യൂസിലൻഡ് ക്ലബ് ഓക്ക്ലാൻഡ് സിറ്റിയെ ഒന്നിനെതിരെ പത്ത് ഗോളുകൾക്ക് തകർത്ത് ബയേൺ മ്യൂണിക്ക് തകർപ്പൻ വിജയം നേടി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഹാരി കെയ്നിന്റെ ടീം ഗംഭീര വിജയം സ്വന്തമാക്കി പോയിന്റ് പട്ടികയിൽ മുന്നിലെത്തി. അതേസമയം, ഗ്രൂപ്പ് ബിയിൽ അത്ലറ്റിക്കോ മാഡ്രിഡിനെ തകർത്ത് ഫ്രഞ്ച് ക്ലബ് പി എസ് ജി മുന്നേറ്റം നടത്തി.

ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് ബയേൺ മ്യൂണിക്ക് – പി എസ് ജി പോരാട്ടം
ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് ബയേൺ മ്യൂണിക്കും പി എസ് ജിയും ആദ്യ മത്സരങ്ങൾക്കായി ഇറങ്ങുന്നു. സിൻസിനാറ്റിയിൽ രാത്രി 9.30-ന് ബയേൺ മ്യൂണിക്ക് ന്യൂസിലൻഡ് ക്ലബ് ഓക്ക്ലാൻഡ് സിറ്റിയെ നേരിടും. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ പി എസ് ജി സ്പാനിഷ് ലാലിഗയിലെ അത്ലറ്റിക്കോ മാഡ്രിഡിനെ കാലിഫോർണിയയിലെ റോസ് ബൗൾ സ്റ്റേഡിയത്തിൽ രാത്രി 12.30-ന് നേരിടും.