FIFA Club World Cup

ഫിഫ ക്ലബ് ലോകകപ്പ്: റയൽ മാഡ്രിഡിന് ജീവൻമരണ പോരാട്ടം; യുവന്റസ്-മാഞ്ചസ്റ്റർ സിറ്റി പോരാട്ടം ഇന്ന്
ഫിഫ ക്ലബ് ലോകകപ്പിൽ റയൽ മാഡ്രിഡിന് നിർണായക പോരാട്ടം. ഗ്രൂപ്പ് എച്ചിൽ റയൽ മാഡ്രിഡ് ഓസ്ട്രിയൻ ക്ലബ് ആർ.ബി.സാൽസ്ബർഗിനെ നേരിടും. യുവന്റസും മാഞ്ചസ്റ്റർ സിറ്റിയും ഇന്ന് ഗ്രൂപ്പ് ജിയിൽ ഏറ്റുമുട്ടും.

ഫിഫ ക്ലബ് ലോകകപ്പ്: ഡോർട്ട്മുണ്ടും ഇന്റർ മിലാനും ഇന്ന് നിർണായക മത്സരത്തിനിറങ്ങുന്നു
ഫിഫ ക്ലബ് ലോകകപ്പിൽ ഇന്ന് നിർണായക മത്സരങ്ങൾ നടക്കും. ഡോർട്ട്മുണ്ട് ദക്ഷിണ കൊറിയൻ ക്ലബ് ഉൾസാനെയും ഇന്റർ മിലാൻ റിവർ പ്ലേറ്റിനെയും നേരിടും. ഇരു ടീമുകൾക്കും നോക്കൗട്ട് റൗണ്ടിൽ പ്രവേശിക്കാൻ ജയം അനിവാര്യമാണ്.

ഫിഫ ക്ലബ് ലോകകപ്പിൽ റയലിന് സമനില; സിറ്റിക്കും യുവന്റസിനും ജയം
ഫിഫ ക്ലബ് ലോകകപ്പിലെ ആദ്യ മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില. മാഞ്ചസ്റ്റർ സിറ്റിയും യുവൻ്റസും എതിരാളികളെ പരാജയപ്പെടുത്തി. സൗദി ക്ലബ്ബായ അൽ ഹിലാൽ ആണ് റയൽ മാഡ്രിഡിനെ സമനിലയിൽ തളച്ചത്.

ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിക്ക് ജയം; എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലോസ് ഏഞ്ചൽസ് എഫ്.സി.യെ തോൽപ്പിച്ചു
ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസി എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ലോസ് ഏഞ്ചൽസ് എഫ്.സി.യെ തോൽപ്പിച്ചു. മത്സരത്തിൽ ഇപ്സ്വിച്ച് ടൗണിൽ നിന്ന് എത്തിയ ലിയാം ഡെലാപ്പ് അരങ്ങേറ്റം കുറിച്ചു. അതേസമയം, ബൊക്ക ജൂനിയേഴ്സ്- ബെൻഫിക്ക മത്സരം സമനിലയിൽ പിരിഞ്ഞു.

ഫിഫ ക്ലബ് ലോകകപ്പ്: മെസ്സിയെ ഗോളടിപ്പിക്കാതെ അൽ അഹ്ലി; മത്സരം സമനിലയിൽ
ഫിഫ ക്ലബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ ഈജിപ്ഷ്യൻ ക്ലബ്ബ് അൽ അഹ്ലി ഗോൾരഹിത സമനിലയിൽ തളച്ചു. ഇരു ടീമുകളിലെയും ഗോൾകീപ്പർമാരുടെ മികച്ച പ്രകടനമാണ് മത്സരത്തിൽ നിർണ്ണായകമായത്. മത്സരത്തിൽ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു.