ഫിഫ ദ് ബെസ്റ്റ് പുരസ്കാരത്തിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ മികച്ച പുരുഷ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ബാർസിലോണയുടെ ഐതാനാ ബോൺമാറ്റി മികച്ച വനിതാ താരമായി. കാർലോ ആഞ്ചലോട്ടി മികച്ച പരിശീലകനായും എമിലിയാനോ മാർട്ടിനസ് മികച്ച ഗോൾകീപ്പറായും തെരഞ്ഞെടുക്കപ്പെട്ടു.