FIDE World Chess

chess world cup

ഫിഡെ ലോക വനിതാ ചെസ്സിൽ ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്

നിവ ലേഖകൻ

ഫിഡെ ലോക വനിതാ ചെസ് ലോകകപ്പിൽ കിരീടം നേടി ദിവ്യ ദേശ്മുഖ് ചരിത്രം കുറിച്ചു. ജോർജിയയിലെ ബാത്തുമിയിൽ നടന്ന ടൂർണമെന്റിൽ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് ഈ നേട്ടം സ്വന്തമാക്കിയത്. ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന ബഹുമതിയും ഇതോടെ ദിവ്യയ്ക്ക് ലഭിച്ചു.