Festive Season
ഉത്സവകാല ചെലവ് കേന്ദ്രത്തിന് വൻ നേട്ടം; ഒക്ടോബറിൽ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി
ഒക്ടോബറിൽ ജിഎസ്ടി വരുമാനം 1.87 ലക്ഷം കോടി രൂപയിലെത്തി, മുൻ വർഷത്തേക്കാൾ 8.9% വർധനവ്. ആഭ്യന്തര ഇടപാടുകളിൽ നിന്ന് 10.6% വളർച്ച രേഖപ്പെടുത്തി. നവംബറിലെ കണക്കുകൾ കൂടി നോക്കിയാലേ ഉത്സവകാലത്തിന്റെ യഥാർത്ഥ പ്രതിഫലനം മനസിലാകൂവെന്ന് വിദഗ്ധർ.
ഉത്സവകാല ഷോപ്പിങ്ങിൽ സുരക്ഷിത ഡിജിറ്റൽ ഇടപാടുകൾക്ക് എൻ.പി.സി.ഐ.യുടെ മുന്നറിയിപ്പ്
ഉത്സവകാല ഷോപ്പിങ്ങിൽ സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകൾക്കായി എൻ.പി.സി.ഐ. ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. പരിചയമില്ലാത്ത വെബ്സൈറ്റുകളിൽ നിന്ന് വാങ്ങുന്നതിന് മുമ്പ് അന്വേഷണം നടത്തണമെന്നും, സുരക്ഷിതമല്ലാത്ത വൈ-ഫൈ നെറ്റ്വർക്കുകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. പേമെന്റ് ലിങ്കുകൾ പരിശോധിക്കുന്നതും ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുന്നതും പ്രധാനമാണ്.
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു; ഒരു പവന് 54,920 രൂപ
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ഒരു പവന് 320 രൂപ വർധിച്ച് 54,920 രൂപയായി. ഒരു ഗ്രാമിന് 40 രൂപ കൂടി 6865 രൂപയായി. മൂന്നുമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തി സ്വർണവില.