Festival Controversy
തൃശൂർ പൂരം വിവാദം: പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ തള്ളി മുഖ്യമന്ത്രി
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പൂരം പാടെ കലങ്ങിപ്പോയി എന്ന പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി. ചില പ്രശ്നങ്ങൾ ഉണ്ടായെങ്കിലും മിക്ക ചടങ്ങുകളും കൃത്യമായി നടന്നുവെന്ന് വ്യക്തമാക്കി.
തൃശൂർ പൂരം: പൊലീസ് കേസിനെതിരെ പാറമേക്കാവ് ദേവസ്വം രംഗത്ത്
തൃശൂർ പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസെടുത്തതിനെതിരെ പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു. പൂരം നടത്തിയതിന് എഫ്ഐആർ ഇട്ട് ഉപദ്രവിക്കാനാണെങ്കിൽ അംഗീകരിക്കില്ലെന്ന് ദേവസ്വം സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രി ഗൂഢാലോചനയില്ലെന്ന് പറഞ്ഞിട്ടും എന്തിനാണ് എഫ്ഐആറിട്ട് അന്വേഷിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.
തൃശൂർ പൂരം കലക്കൽ: പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ കേസെടുത്തു
തൃശൂർ പൂരം കലക്കൽ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ പരാതിയിൽ തൃശൂർ ടൗൺ പോലീസ് കേസെടുത്തു. സംഭവത്തിൽ ആരെയും പ്രതിചേർത്തിട്ടില്ല. പൂരം വിവാദത്തിൽ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ സിപിഐഎമ്മും സിപിഐയും രണ്ട് തട്ടിലായി.
തൃശൂര് പൂരത്തില് തടസ്സങ്ങള് ഉണ്ടായിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം; മുഖ്യമന്ത്രിയുടെ വാദം തള്ളി
തൃശൂര്‍ പൂരത്തില് തടസ്സങ്ങള് ഉണ്ടായിരുന്നുവെന്ന് തിരുവമ്പാടി ദേവസ്വം ബോര്ഡ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വാദത്തെ തള്ളിക്കൊണ്ട് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ്കുമാര് മാധ്യമങ്ങളോട് സംസാരിച്ചു. സര്ക്കാര് നിയോഗിച്ച അന്വേഷണ സംഘം ഇതുവരെ ദേവസ്വത്തെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
തൃശൂര് പൂരം വിവാദം: അന്വേഷണ റിപ്പോര്ട്ട് പുറത്തുവിടണമെന്ന് സിപിഐ
തൃശൂര്‍ പൂരം വിവാദത്തില് സര്ക്കാര് നടത്തിയ അന്വേഷണ റിപ്പോര്ട്ട് പുറത്തുവിടണമെന്ന് സിപിഐ ആവശ്യപ്പെട്ടു. പൂരം നിര്ത്തിവെക്കാനും അലങ്കോലപ്പെടുത്താനും നടന്ന ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും പാര്ട്ടി ആവശ്യപ്പെട്ടു. എഡിജിപിയും ആര്എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിവരങ്ങളും പുറത്തുവരണമെന്ന് സിപിഐ ആവശ്യപ്പെട്ടു.