Ferrari

Road tax evasion

നികുതി വെട്ടിച്ച് കറങ്ങിയ ഫെരാരി പിടിയിൽ; പിഴയടക്കം 1.42 കോടി രൂപ ഈടാക്കി

നിവ ലേഖകൻ

ബെംഗളൂരുവിൽ റോഡ് നികുതി അടയ്ക്കാതെ കറങ്ങിയ ആഡംബര സ്പോർട്സ് കാർ ഒടുവിൽ പിടിയിലായി. റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് വൻ നികുതി വെട്ടിപ്പ് നടത്തിയ കാർ ഉടമയെ കണ്ടെത്തിയത്. പിഴയടക്കം 1.42 കോടി രൂപയാണ് ഉടമ റോഡ് നികുതിയായി അടച്ചത്.